സ്ത്രീ-പുരുഷ സമത്വത്തിലേക്ക് ഇന്ത്യ മുന്നേറുന്നു

സ്ത്രീ-പുരുഷ സമത്വത്തിലേക്ക് ഇന്ത്യ മുന്നേറുന്നു

സ്ത്രീപുരുഷ അന്തരം ഇന്ത്യയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം താഴ്ന്നു

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ സ്ത്രീ-പുരുഷ അന്തരം കുറഞ്ഞു വരുന്നെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തിലെ സ്ത്രീപുരുഷ അന്തരം ഇന്ത്യയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം താഴ്ന്നു. വിപണിയുടെ ചലനാത്മകത മാറുന്നത് ഇന്ത്യയിലെ മൊബീല്‍ ഇന്റര്‍നെറ്റിനെ കൂടുതല്‍ താങ്ങാവുന്ന തരത്തിലുള്ളതാക്കുന്നുവെന്നും ജിഎസ്എംഎ മൊബീല്‍ കണക്റ്റിവിറ്റി ഇന്‍ഡെക്‌സ് പറയുന്നു. 2014നും 17നും ഇടയില്‍ ഇന്ത്യയിലെ മൊബീല്‍ ഇന്റര്‍നെറ്റ് പ്രാപ്തി 26 ശതമാനം ഉയര്‍ന്നു. ഇക്കാലയളവില്‍ മറ്റ് രാജ്യങ്ങള്‍ കൈവരിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്നതാണിതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

താഴ്ന്ന, ഇടത്തരം വരുമാന രാജ്യങ്ങളില്‍ 23 ശതമാനമാണ് മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിലെ സ്ത്രീ-പുരുഷ അന്തരമെന്ന് ആഗോളതലത്തിലെ മൊബീല്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ ജിഎസ്എംഎ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശില്‍ 86 ശതമാനം പുരുഷന്മാരും 58 ശതമാനം സ്ത്രീകളുമാണ് മൊബീല്‍ ഫോണുടമകളായുള്ളത്. ഇന്ത്യയില്‍ 80 ശതമാനം പുരുഷന്മാര്‍ക്കും 59 ശതമാനം സ്ത്രീകള്‍ക്കും മൊബീല്‍ ഫോണുകള്‍ സ്വന്തമായുണ്ട്. ചൈനയിലിത് 96 ശതമാനം വീതമാണ്. ഇന്ത്യയില്‍ 36 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളും മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ചൈനയിലിത് യഥാക്രമം 83 ശതമാനം, 81 ശതമാനം എന്നിങ്ങനെയാണ്.

43 ശതമാനം പുരുഷന്മാരും 23 ശതമാനം സ്ത്രീകളുമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 2018 ല്‍ വെറും 19 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് മൊബീല്‍ ഇന്റര്‍നെറ്റ് അവബോധമുണ്ടായിരുന്നത്. എന്നാല്‍ 2019 ല്‍ ഇത് 42 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: FK News, Slider