ഹോണ്ട ഗ്രാസിയ പരിഷ്‌കരിച്ചു

ഹോണ്ട ഗ്രാസിയ പരിഷ്‌കരിച്ചു

ടോപ് ഡിഎല്‍എക്‌സ് വേരിയന്റില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 64,668 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : 2019 വര്‍ഷത്തേക്കായി ഹോണ്ട ഗ്രാസിയ പരിഷ്‌കരിച്ചു. സ്‌കൂട്ടറിന്റെ ടോപ് ഡിഎല്‍എക്‌സ് വേരിയന്റില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 64,668 രൂപയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. 375 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഡ്രം, ഡ്രം അലോയ് വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല. മാറ്റങ്ങള്‍ മേനിയില്‍ മാത്രമാണ്. ഫ്രണ്ട് ഏപ്രണില്‍ പുതിയ ഡീകാളുകള്‍ കാണാം. പേള്‍ സൈറന്‍ ബ്ലൂ എന്ന പുതിയ കളര്‍ ഓപ്ഷനിലും ഇനി സ്‌കൂട്ടര്‍ ലഭിക്കും.

മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലെ അതേ 124.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് 2019 ഹോണ്ട ഗ്രാസിയ 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8.5 ബിഎച്ച്പി കരുത്തും 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇരു ചക്രങ്ങളിലും 130 എംഎം ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. മുന്‍ ചക്രത്തില്‍ 190 എംഎം ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സുരക്ഷാ ഫീച്ചറാണ്.

5.3 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. മുന്നില്‍ 12 ഇഞ്ച് വ്യാസമുള്ള ചക്രത്തിലും പിന്നില്‍ 10 ഇഞ്ച് ചക്രത്തിലുമാണ് സ്‌കൂട്ടര്‍ വരുന്നത്. എല്‍ഇഡി ഹെഡ്‌ലാംപ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബീല്‍ ചാര്‍ജിംഗ് സൗകര്യത്തോടെ ഫ്രണ്ട് ഗ്ലൗവ് ബോക്‌സ് തുടങ്ങിയവ സവിശേഷതകളാണ്. സെഗ്‌മെന്റിലെ ഏറ്റവും സ്‌പോര്‍ടിയായ സ്‌കൂട്ടറുകളിലൊന്നാണ് ഹോണ്ട ഗ്രാസിയ. ടിവിഎസ് എന്‍ടോര്‍ക്ക് 125, അപ്രീലിയ എസ്ആര്‍ 125, സുസുകി ആക്‌സസ് 125 തുടങ്ങിയവയാണ് എതിരാളികള്‍.

Comments

comments

Categories: Auto
Tags: Honda Gracia