ഡ്രെഡ്ജിംഗ് കോര്‍പ്പ് വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയത് 1,050 കോടി രൂപ

ഡ്രെഡ്ജിംഗ് കോര്‍പ്പ് വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയത് 1,050 കോടി രൂപ

ഇതോടെ ഈ വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ സമാഹരിച്ച തുക 57,523.32 കോടി രൂപയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: ഡ്രെഡ്ജിംഗ് കോര്‍പ്പറേഷനി (ഡിസിഐ)ലെ മുഴുവന്‍ ഓഹരിയും പൊതുമേഖലയിലുള്ള നാല് തുറമുഖങ്ങളുടെ കണ്‍സോര്‍ഷ്യത്തിന് 1,050 കോടി രൂപയ്ക്ക് സര്‍ക്കാര്‍ വിറ്റു. ഇതോടെ സര്‍ക്കാരിന്റെ 2019 സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വിറ്റഴിക്കല്‍ വരുമാനം 57,523.32 കോടി രൂപയായി ഉയര്‍ന്നു. പ്രതിഓഹരിക്ക് 510 രൂപയെന്ന നിരക്കിലാണ് കമ്പനിയില്‍ സര്‍ക്കാരിനുണ്ടായിരുന്ന 73.44 ശതമാനം വിഹിതം വിറ്റഴിച്ചത്.

വിശാഖപട്ടണം പോര്‍ട്ട് ട്രസ്റ്റ്, പരദീപ് പോര്‍ട്ട് ട്രസ്റ്റ്, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ്, ദീന്‍ദയാല്‍ പോര്‍ട്ട് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഡ്രെഡ്ജിംഗിന്റെ ഓഹരികള്‍ വിറ്റത്.

ഓഹരി വില്‍പനയിലൂടെ സര്‍ക്കാരിന് 1,050 കോടി രൂപ ലഭിക്കുമെന്ന് ഇടപാടിന്റെ ഉപദേശകരായ ആര്‍ബിഎസ്എപറഞ്ഞു. 80,000 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത് എത്തിപ്പിടിക്കാന്‍ സാധിക്കുമോയെന്നത് സംശയകരമാണ്.

ഡ്രെഡ്ജിംഗിന്റെ ഓഹരികള്‍ ഏറ്റെടുത്തത് പൊതുമേഖല സ്ഥാപനങ്ങളാണെന്നത് സര്‍ക്കാരിന് ആശ്വാസകരമാവുകയും ചെയ്തു. സ്വകാര്യ സംരംഭകരിലേക്ക് കമ്പനിയെത്തിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഒരു പക്ഷേ ബിജെപിക്ക് തിരിച്ചടി നേരിട്ടേക്കാമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

Comments

comments

Categories: FK News