‘ട്രെന്‍ഡ് ഇ’ ഇലക്ട്രിക് സ്‌കൂട്ടറുമായി അവാന്‍ മോട്ടോഴ്‌സ്

‘ട്രെന്‍ഡ് ഇ’ ഇലക്ട്രിക് സ്‌കൂട്ടറുമായി അവാന്‍ മോട്ടോഴ്‌സ്

ലിഥിയം അയണ്‍ ബാറ്ററി അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാം. 60 കിലോമീറ്ററാണ് റേഞ്ച്. ടോപ് സ്പീഡ് 45 കിമീ/മണിക്കൂര്‍

ബെംഗളൂരു : അവാന്‍ മോട്ടോഴ്‌സ് ഇന്ത്യ തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തു. ബെംഗളൂരുവില്‍ നടക്കുന്ന ഓട്ടോമൊബീല്‍ എക്‌സ്‌പോയില്‍ ‘ട്രെന്‍ഡ് ഇ’ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രദര്‍ശിപ്പിച്ചത്. അവാന്‍ മോട്ടോഴ്‌സിന്റെ സീറോ (തലൃീ) ഇലക്ട്രിക് സ്‌കൂട്ടര്‍ സീരീസിലെ പുതിയ അംഗമാണ് ട്രെന്‍ഡ് ഇ. ലിഥിയം അയണ്‍ ബാറ്ററിയാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ബാറ്ററി പാക്ക് അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാമെന്നത് സവിശേഷതയാണ്.

വളരെ ലളിതമായ രൂപകല്‍പ്പനയാണ് ട്രെന്‍ഡ് ഇ ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. അതേസമയം ട്രെന്‍ഡി ലുക്ക് ലഭിച്ചിരിക്കുന്നു. കറുപ്പ്, ചുവപ്പ് എന്നീ ഇരട്ട നിറങ്ങളിലുള്ള കളര്‍ ട്രീറ്റ്‌മെന്റ് മനോഹരമാണ്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. രണ്ടാമതൊരു ബാറ്ററി ഘടിപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടെ റൈഡിംഗ് റേഞ്ച് 110 കിലോമീറ്ററായി വര്‍ധിപ്പിക്കാം. ലിഥിയം അയണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് രണ്ട് മുതല്‍ നാല് മണിക്കൂര്‍ സമയം മതി.

പിന്നിലെ യാത്രക്കാരനായി ബാക്ക്‌റെസ്റ്റ് വാഗ്ദാനം ചെയ്യും. എന്നാല്‍ ഇത് ഒരുപക്ഷേ ഓപ്ഷണല്‍ ആക്‌സസറി ആയിരിക്കും. അലോയ് വീലുകള്‍ സ്റ്റാന്‍ഡേഡായി നല്‍കും. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും ബ്രേക്കിംഗ് നിര്‍വ്വഹിക്കും. മുന്നില്‍ ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ന്നതാണ്. സ്‌കൂട്ടര്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് അവാന്‍ മോട്ടോഴ്‌സ് വെളിപ്പെടുത്തിയില്ല. വില സംബന്ധിച്ച സൂചനകളും ലഭിച്ചില്ല.

Comments

comments

Categories: Auto