റുപേ ഗ്ലോബല്‍ കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു

റുപേ ഗ്ലോബല്‍ കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു

2014ല്‍ കാര്‍ഡ് പുറത്തിറക്കി വെറും 5 വര്‍ഷത്തിനുള്ളിലാണ് എന്‍പിസിഐ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്

മുംബൈ: നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന റുപേ ഗ്ലോബല്‍ കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു. 2014ല്‍ കാര്‍ഡ് പുറത്തിറക്കി വെറും 5 വര്‍ഷത്തിനുള്ളിലാണ് എന്‍പിസിഐ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റുപേ കാര്‍ഡ് എന്ന പേരില്‍ രാജ്യത്തിനകത്തും റുപേ ഗ്ലോബല്‍ കാര്‍ഡ് എന്ന പേരില്‍ ഡിസ്‌കവര്‍ നെറ്റ്വര്‍ക്കിന്റെ സഹകരണത്തോടെ രാജ്യത്തിന് പുറത്തും എന്‍പിസിഐ കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്.

റുപേ ഗ്ലോബല്‍ കാര്‍ഡുകളുടെ ആഗോള സ്വീകാര്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്‍പിസിഐ എന്നും 190 രാജ്യങ്ങളിലെ 41 ദശലക്ഷം വ്യാപാരികളുമായി റുപേ ഗ്ലോബല്‍ കാര്‍ഡ് ബന്ധിപ്പിക്കാനായിട്ടുണ്ടെന്നും എന്‍പിസിഐ സിഒഒ പ്രവീണ റായ് പറഞ്ഞു.

നിലവില്‍ റൂപേ ഗ്ലോബല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകല്‍ നാല്‍പതിലധികം ബാങ്കുകള്‍ നല്‍കുന്നുണ്ട്. കാര്‍ഡുടമകള്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളായ യുഎസ്എ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ പ്രധാന രാജ്യങ്ങളിലെ ഡിസ്‌കവര്‍ ഗ്ലോബല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യാപാര സ്ഥലങ്ങളില്‍ നിന്ന് വാങ്ങുന്നതിനും പണം പിന്‍വലിക്കുന്നതിനും സാധിക്കും.

വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ പേമെന്റ് ഗേറ്റ്‌വേ സംവിധാനങ്ങള്‍ക്ക് ബദലായാണ് ഇന്ത്യ സ്വന്തമായി പെമെന്റ് ഗേറ്റ്‌വേ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റുപേയ്ക്ക് അന്തിമരൂപം നല്‍കിയത്.

ധനകാര്യസ്ഥാപനങ്ങളെയും പോയിന്റ് ഓഫ് സെയിലിനെയും ബന്ധിപ്പിച്ച് ഇടപാടുചക്രം പൂര്‍ത്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മദ്ധ്യവര്‍ത്തിയെന്ന നിലയിലാണ് റുപേ വിഭാവനം ചെയ്തത്. റുപേ നിലവില്‍ വന്നതോടുകൂടി സ്വന്തം പണമിടപാട് ശൃംഖല നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറിയിരുന്നു. ഏകദേശം നാല്‍പ്പതോളം ബാങ്കുകള്‍ ഇന്ന് റുപേ ഗ്ലോബല്‍ കാര്‍ഡ് നല്‍കുന്നുണ്ട്.

Comments

comments

Categories: FK News