ഇന്ത്യയുടെ ഒലയില്‍ ഹ്യുണ്ടായി 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും?

ഇന്ത്യയുടെ ഒലയില്‍ ഹ്യുണ്ടായി 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും?

ആറ് ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്നതിനായി വ്യാപകമായി നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഭവീഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഒല. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഹ്യുണ്ടായ് നടത്തുന്ന നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയ കേന്ദ്രമാക്കിയ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ മുന്‍നിര ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഒലയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. യുബറിന്റെ ഇന്ത്യന്‍ പതിപ്പായ ഒലയില്‍ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഹ്യുണ്ടായ് പദ്ധതിയിടുന്നത്. ബെംഗളൂരു ആസ്ഥാനമാക്കിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ നാല് ശതമാനം ഓഹരി സ്വന്തമാക്കുകയാണ് ഹ്യുണ്ടായുടെ ഉദ്ദേശ്യം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി വ്യാപകമായ ഫണ്ട് സമാഹരണ ഉദ്യമത്തിലാണ് ഒല ഏര്‍പ്പെട്ടിരിക്കുന്നത്. ആറ് ബില്യണ്‍ ഡോളറിന്റെ മൂല്യം കൈവരിക്കുകയാണ് ഭവീഷ് അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന കമ്പനിയുടെ ലക്ഷ്യം. ഹ്യുണ്ടായ് ഇന്ത്യയില്‍ നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണ് ഒലയിലേത്. നേരത്തെ കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന സംരംഭമായ റെവില്‍ 100 കോടി രൂപയുടെ ഫണ്ടിംഗ് റൗണ്ടിന് ഹ്യുണ്ടായ് നേതൃത്വം നല്‍കിയിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

വിവിധ സ്രോതസുകളില്‍ നിന്നായി ഏകദേശം 500 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നേടാനാണ് ഒല ശ്രമിക്കുന്നത്. ഫഌപ്കാര്‍ട്ട് സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാലും ഒലയില്‍ നിക്ഷേപിക്കുന്നതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ഏകദേശം 650 കോടി രൂപയാണ് ബന്‍സാലിന്റെ നിക്ഷേപം. നിലവില്‍ ജാപ്പനീസ് ഇന്റര്‍നെറ്റ് ഭീമനായ സോഫ്റ്റ്ബാങ്കിനാണ് ഒലയില്‍ കൂടുതല്‍ ഓഹരിയുള്ളത്, 26 ശതമാനം. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടൈഗര്‍ ഗ്ലോബലിന് 15 ശതമാനവും ഒല സ്ഥാപകരായ ഭവീഷ് അഗര്‍വാളിനും അങ്കിത് ഭാട്ടിക്കും 10 ശതമാനവും ഓഹരി ഉടമസ്ഥാവകാശമാണ് ഒലയിലുള്ളത്.

വന്‍കിട ഓട്ടോ കമ്പനികള്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭങ്ങളെ പിന്തുണയ്ക്കുന്ന പ്രവണത ആഗോളതലത്തില്‍ ശക്തമാണ്. ജനറല്‍ മോട്ടോഴ്‌സും, ഫോര്‍ഡും, ടൊയോട്ടയുമെല്ലാം ഇത്തരത്തില്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നുണ്ട്. ഇതിനെ പിന്‍പറ്റിയാണ് ഹ്യുണ്ടായുടെ പുതിയ തീരുമാനം.

വന്‍കിട ഓട്ടോ കമ്പനികള്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭങ്ങളെ പിന്തുണയ്ക്കുന്ന പ്രവണത ആഗോളതലത്തില്‍ ശക്തമാണ്. ജനറല്‍ മോട്ടോഴ്‌സും, ഫോര്‍ഡും, ടൊയോട്ടയുമെല്ലാം ഇത്തരത്തില്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നുണ്ട്.

സോഫ്റ്റ്ബാങ്കിന് ഒലയിലുള്ള ഓഹരി വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാകരുതെന്നാണ് സ്ഥാപകരുടെ ഉദ്ദേശ്യമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനാല്‍ തന്നെ നിക്ഷേപകരെ വൈവിധ്യവല്‍ക്കരിക്കാനാണ് ഭവീഷ് അഗര്‍വാള്‍ ശ്രമിക്കുന്നത്. ഹ്യുണ്ടായ് എത്തുന്നതോടെ സോഫ്റ്റ്്ബാങ്കിന്റെ വലിയ ആഗ്രഹങ്ങളെ പ്രതിരോധിക്കാന്‍ കൂടി കമ്പനിക്കാകുമെന്നാണ് സ്ഥാപകരുടെ പ്രതീക്ഷ. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ടിമാസെക്കിന് ഒലയില്‍ അഞ്ച് ശതമാനം ഓഹരി നേടാനുള്ള അവസരം സ്ഥാപകര്‍ ഒരുക്കിയതിന് പിന്നിലെ കാരണവും അതുതന്നെയാണ്.

2018ല്‍ ഓസ്‌ട്രേലിയ, യുകെ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒള പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഇന്ത്യയിലെ പോലെ ആഗോളതലത്തിലും കമ്പനിയുടെ പ്രധാന എതിരാളി യുബറാണ്. അമേരിക്ക ആസ്ഥാനമാക്കിയ യുബര്‍ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് യുബര്‍.

ഒലയിലെ മുഖ്യ ഓഹരിയുടമകള്‍

സോഫ്റ്റ്ബാങ്ക് -26 ശതമാനം

ടൈഗര്‍ ഗ്ലോബല്‍- 15 ശതമാനം

ഭവീഷ് അഗര്‍വാള്‍, അങ്കിത് ഭാട്ടിയ -10 ശതമാനം

ടെന്‍സെന്റ്- 10 ശതമാനം

മാക്‌സിസ് പാര്‍ട്‌ണേഴ്‌സ് -8 ശതമാനം

ഡിഎസ്ടി ഗ്ലോബല്‍ -6 ശതമാനം

ടിമാസെക്- 5 ശതമാനം

Comments

comments

Categories: Business & Economy
Tags: Hyundai ola