ജീപ്പ് കോംപസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് അവതരിച്ചു

ജീപ്പ് കോംപസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് അവതരിച്ചു

റെനഗേഡ് എസ്‌യുവിയുടെയും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചു

ജനീവ : എസ്‌യുവി നിര്‍മ്മാതാക്കളായ ജീപ്പ് ജനീവ മോട്ടോര്‍ ഷോയില്‍ കോംപസ് മോഡലിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ അനാവരണം ചെയ്തു. കോംപസ് കൂടാതെ റെനഗേഡ് എസ്‌യുവിയുടെയും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പ് ഇതാദ്യമായാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (പിഎച്ച്ഇവി) അവതരിപ്പിക്കുന്നത്. ഇ-എഡബ്ല്യുഡി എന്നാണ് സാങ്കേതികവിദ്യയെ ജീപ്പ് വിളിക്കുന്നത്. കോംപസ് പിഎച്ച്ഇവി ഇന്ത്യയിലേക്ക് കൊണ്ടുവരുമോയെന്ന് വ്യക്തമല്ല.

1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നതാണ് ജീപ്പിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനം. 240 എച്ച്പിയാണ് പുറപ്പെടുവിക്കുന്ന പരമാവധി കരുത്ത്. 50 കിലോമീറ്ററാണ് ഇലക്ട്രിക് റേഞ്ച്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ 50 ഗ്രാമില്‍ താഴെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് മാത്രമായിരിക്കും പുറന്തള്ളുന്നത്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഇലക്ട്രിക് ഓണ്‍ലി ടോപ് സ്പീഡ്. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ ഇരു വാഹനങ്ങള്‍ക്കും ഏഴ് സെക്കന്‍ഡില്‍ താഴെ സമയം മതി.

പെട്രോള്‍ എന്‍ജിന്‍ മുന്‍ ചക്രങ്ങളെ ഡ്രൈവ് ചെയ്യുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കും. രണ്ട് ആക്‌സിലുകളും തമ്മില്‍ ബന്ധമില്ല. ഓരോ ചക്രത്തിനും കൂടുതല്‍ സ്വതന്ത്രമായ ടോര്‍ക്ക് നിയന്ത്രണം ലഭിക്കുന്നതിനാല്‍, കുറഞ്ഞ വേഗതയില്‍ പ്രത്യേക കുറഞ്ഞ അനുപാത ഗിയര്‍ബോക്‌സിന്റെ ആവശ്യമില്ലാതെ തന്നെ ഓഫ് റോഡുകളില്‍ വാഹനങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രകടനമികവ് പുറത്തെടുക്കാന്‍ കഴിയുമെന്ന് ജീപ്പ് പ്രസ്താവിച്ചു.

Comments

comments

Categories: Auto