പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന

പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന

ജനുവരിയിലെ 2.05 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 2.43 ശതമാനമായി ഉപഭോക്തൃ വില പണപ്പെരുപ്പം ഉയര്‍ന്നു

ബെംഗളുരു: രാജ്യത്തെ പണപ്പെരുപ്പം ജനുവരിയില്‍ ഉയര്‍ന്നെന്നും എന്നാല്‍ ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലക്ഷ്യമിട്ടതിന് താഴെ തുടര്‍ന്നെന്നും റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട്. ഭക്ഷണ, ഇന്ധന വിലകളില്‍ നേരിയ ഉയര്‍ച്ച ഉണ്ടായെങ്കിലും ജനുവരിയിലെ 19 മാസക്കാലത്തെ താഴ്ചയില്‍ നിന്ന് പണപ്പെരുപ്പം കാര്യമായി വര്‍ധിച്ചില്ല. ജനുവരിയിലെ 2.05 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 2.43 ശതമാനമായി ഉപഭോക്തൃ വില പണപ്പെരുപ്പം ഉയര്‍ന്നുവെന്ന് റോയിട്ടേഴ്‌സ് പോളില്‍ പങ്കെടുത്ത സാമ്പത്തിക വിദ്ഗധര്‍ പറയുന്നു. 2.15 ശതമാനം മുതല്‍ 3.20 ശതമാനം വരെയായിരുന്നു പണപ്പെരുപ്പ നിഗമനം. എന്നാല്‍ ഭൂരിപക്ഷ സാമ്പത്തിക വിദഗ്ധരും നിരീക്ഷിക്കുന്നത് ഫെബ്രുവരിയിലെ പണപ്പെരുപ്പം 3 ശതമാനത്തിന് താഴെയായിരുന്നുവെന്നാണ്. ആര്‍ബിഐയുടെ ഇടക്കാല പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനമാണ്.

”മൊത്തം ഉപഭോക്തൃ വില സൂചികാ പണപ്പെരുപ്പം ഫെബ്രുവരിയില്‍ കുറയുമെന്നാണ് വിലയിരുത്തലെങ്കിലും ഉയര്‍ന്ന ഭക്ഷണ പണപ്പെരുപ്പത്തിലേക്ക് അത് എത്തുമെന്ന ആശങ്കയുണ്ട്”, കാപിറ്റല്‍ ഇക്കണോമിക്‌സിലെ സീനിയര്‍ ഇന്ത്യ ഇക്കണോമിസ്റ്റായ ഷിലന്‍ ഷാ പറഞ്ഞു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചത് പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചു. മേയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞടുപ്പിന് മുമ്പ് തന്നെ ആര്‍ബിഐ വീണ്ടും നിരക്കുകള്‍ കുറച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. എന്നാല്‍ എണ്ണ വിലയുടെ ഉയര്‍ച്ച, യുഎസുമായുള്ള വ്യാപാര സംഘര്‍ഷം എന്നിവ മൂലം പണപ്പെരുപ്പം ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy, Slider
Tags: inflation