പഴങ്ങളും പച്ചക്കറികളും ഓര്‍മശക്തി വര്‍ധിപ്പിക്കും

പഴങ്ങളും പച്ചക്കറികളും ഓര്‍മശക്തി വര്‍ധിപ്പിക്കും

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പുതിയ പഠനം. ഓര്‍മ്മക്കുറവ്, മറ്റ് മസ്തിഷ്‌കരോഗങ്ങള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളി തടയാന്‍ ഇത്തരമൊരു ആഹാരക്രമത്തിനു കഴിയും. ശരാശരി 51 വയസുള്ള 28,000 പുരുഷന്മാരില്‍ 20 വര്‍ഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 20 വര്‍ഷങ്ങള്‍ക്കിടയിലുള്ള ഓരോ അവസാന നാലു വര്‍ഷത്തിലും ആഹാരക്രമത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷണങ്ങള്‍ എന്നിവ എത്രമാത്രം ഉള്‍പ്പെടുത്തിയെന്ന് വ്യക്തമാക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. പഠനത്തിന്റെ അവസാനം അവരുടെ ചിന്താശേഷിയും ഓര്‍മ്മശക്തിയും പരിശോധിക്കുകയുണ്ടായി. ഈ സമയം അവരുടെ ശരാശരി പ്രായം 73 ആയിരുന്നു.

പച്ചക്കറികളും പഴങ്ങളും ആഹാരക്രമത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയവര്‍ക്ക്, അതായത് ആറോ അതില്‍ കൂടുതലോ പ്രതിദിനം വിളമ്പി കഴിക്കുന്നവരില്‍ അവ കുറച്ചു മാത്രം കഴിക്കുന്നവരേക്കാള്‍, പ്രതിദിനം കുറഞ്ഞത് രണ്ടോ ഒന്നോ തവണ മാത്രം കഴിക്കുന്നവരേക്കാള്‍ ഓര്‍മ്മശക്തി കൂടുതലായിരുന്നുവെന്നു കണ്ടെത്തി. ഒരു വിളമ്പലില്‍ ഒരു കപ്പ് പഴങ്ങളോ അര കപ്പ് പഴച്ചാറോ ഉള്‍പ്പെടുന്നു. പച്ചക്കറി വിളമ്പുന്നതാകട്ടെ ഒരു കപ്പില്‍ പാകം ചെയ്യാത്ത പച്ചക്കറികളോ രണ്ട് കപ്പ് ഇലക്കറികളോ ആയി നിര്‍വ്വചിക്കാം.

പഴം- പച്ചക്കറികളില്‍ ഉള്‍പ്പെട്ട എ, ബി, സി, ഇ വിറ്റാമിനുകള്‍ മുതലായവ ആന്റി ഓക്‌സിഡന്റുകളും ജൈവ ഘടങ്ങളും ആണ് ഓര്‍മ്മക്കുറവിനെ പ്രതിരോദിത്തകെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. പഴങ്ങളിലും പച്ചക്കറികളിലും കണ്ടെത്തിയിട്ടുള്ള പോളിഫെനോലുകള്‍, ഫ്‌ളേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ മുതലായവ മസ്തിഷ്‌ക ജാരണകാരിയായ സമ്മര്‍ദ്ദം കുറയ്ക്കുകയും, ഓര്‍മ്മക്കുറവ് പോലുള്ള പ്രായവുമയി ബന്ധപ്പെട്ട പ്രശനങ്ങള്‍ വരുന്നത് തടയുകയും ചെയ്യും.

Comments

comments

Categories: Health