ഫോര്‍മുല ഇ കാറോട്ട മത്സരത്തിന്റെ നടത്തിപ്പ് ചുമതല എക്‌സെല്‍ ലണ്ടന്

ഫോര്‍മുല ഇ കാറോട്ട മത്സരത്തിന്റെ നടത്തിപ്പ് ചുമതല എക്‌സെല്‍ ലണ്ടന്

ഫോര്‍മുല ഇ ആറാം സീസണ്‍, ജുലൈ 25,26 തീയ്യതികളില്‍ ലണ്ടനില്‍

അബുദബി: എബിബി എഫ്‌ഐഎ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് ആറാം സീസണിന്റെ നടത്തിപ്പ് ചുമതല അബുദബി നാഷ്ണല്‍ എക്‌സിബിഷന്‍സ്(അഡ്‌നെക്) കമ്പനിയുടെ ഉടമസ്ഥതയിലുള്ള എക്‌സെല്‍ ലണ്ടന്.

ഇലക്ട്രിക് കാറുകളുടെ മത്സരയോട്ടമായ ഫോര്‍മുല ഇ, ഈ വര്‍ഷം ആദ്യം സൗദി അറേബ്യയിലെ അദ് ദിരിയായിലാണ് നടന്നിരുന്നു. പരിപാടിയുടെ ആറാം സീസണ്‍ ജുലൈ 25,26 തീയ്യതികളില്‍ യുകെ തലസ്ഥാനമായ ലണ്ടനിലാണ് നടക്കുക.

തങ്ങളുടെ പ്രാദേശിക, അന്തര്‍ദ്ദേശീയ നേട്ടങ്ങളില്‍ മറ്റൊരൊണ്ണം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടതായി അഡ്‌നെക് സിഇഒ ഹുമൈജ് മട്ടര്‍ അല്‍ ദഹെരി പറഞ്ഞു. വവലിയ അന്താരാഷ്ട്ര പരിപാടികള്‍ സ്വന്തം നഗരങ്ങളില്‍ നടത്തുകയെന്ന അഡ്‌നെകിന്റെ ലക്ഷ്യം കൂടിയാണ് ഈ നേട്ടത്തിലൂടെ സാര്‍ത്ഥകമായിരിക്കുന്നതെന്നും ദഹെരി പറഞ്ഞു. ഇത്തരം പരിപാടികള്‍ പൊതു-സ്വകാര്യ മേഖലകളിലെ തങ്ങളുടെ പങ്കാളികളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അല്‍ ഹെരി കൂട്ടിച്ചേര്‍ത്തു.

ഇന്റെര്‍നാഷ്ണല്‍ ഡി ഓട്ടോമൊബൈല്‍ ഫെഡറേഷന്‍(എഫ്‌ഐഎ) ആണ് ഫോര്‍മുല ഇയുടെ നടത്തിപ്പിനായി എക്‌സെല്‍ ലണ്ടനെ തെരഞ്ഞെടുത്തത്. ആറാം ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ തന്നെ വിജയകരമായ ഒന്നാക്കി മാറ്റാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും അല്‍ ദഹെരി പറഞ്ഞു. ടീമുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും കാണികള്‍ക്കും ഇതുവരെ കാണാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കി വേറിട്ടൊരു അനുഭവമേകുമെന്നും അല്‍ ദഹെരി പറഞ്ഞു.

ഇലക്ട്രിക് കാര്‍ മത്സരയോട്ട നടത്തിപ്പിനായി എക്‌സെല്‍ ലണ്ടനെ തെരഞ്ഞെടുത്തത് അഡ്‌നെകിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തുന്ന സംഭവമാണ്.

Comments

comments

Categories: Arabia
Tags: Formula car