മുതിര്‍ന്നവര്‍ക്കു പുതിയ വ്യായാമനിര്‍ദ്ദേശങ്ങള്‍

മുതിര്‍ന്നവര്‍ക്കു പുതിയ വ്യായാമനിര്‍ദ്ദേശങ്ങള്‍

ഒരു ദശകത്തിനിടെ ആദ്യമായി യുഎസ് ഭരണകൂടം വ്യായാമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 വരെ നേരമെങ്കിലും മിതമായ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. നവംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജാമയില്‍ പ്രസിദ്ധീകരിച്ചു. നടത്തം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ വ്യായാമങ്ങളാണ് നിര്‍ദേശിച്ചത്. ചില പ്രായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുതിയവയാണ്. 65 വയസിനും അതിനുമുകളിലുള്ളവര്‍ക്കുംബാലന്‍സ് ട്രെയിനിങ്, എയ്‌റോബിക് വ്യായാമം, മസിലുകള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിവിധവ്യായാമങ്ങളാണവ. ഇത് മുതിര്‍ന്ന മുതിര്‍ന്നവര്‍ വീഴാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

യുഎസ് രോഗപ്രതിരോധ നിയന്ത്രണകേന്ദ്രത്തിന്റെ കണക്കു പ്രകാരം 65 വയസ്സു കഴിഞ്ഞ അമേരിക്കാരില്‍ ഭൂരിപക്ഷം പേരുടെയും മരണകാരണം, കുളിമുറിയില്‍ വീണുള്ള ഒടിവോ ചതവോ ആണെന്നാണ്. നൃത്തം, യോഗ, തായ്ചി, ഉദ്യാനപരിചരണം, കായികവിനോദങ്ങള്‍ തുടങ്ങിയ നിരവധി വിനോദ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു വെച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കാമെന്നും അവസരം വിനിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരഭാരം സ്ഥിരമായി നിലനിര്‍ത്താനും ഊര്‍ജ്ജ നിലകള്‍ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

ഓരോ വ്യായാമവും ചെയ്തു കഴിയുമ്പോള്‍ എടുക്കേണ്ട വിശ്രമസമയദൈര്‍ഘ്യമാണ് മറ്റൊരു നിര്‍ദേശം. നിലവില്‍ ഓരോ വ്യായാമവും ചുരുങ്ങിയത് 10 മിനുറ്റെങ്കിലും ചെയ്യണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത്, ഏത്ര നേരമെടുത്താലും വ്യായാത്തിന്റെ സ്ഥിരതയിലായിരിക്കണം കണ്ണ് എന്നാണ്. യുഎസിലെ ഏതാണ്ട് 80% പേരും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച ഏറ്റവും കുറഞ്ഞ സമയമായ വാരത്തില്‍ 150 മിനുറ്റ് പോലും വ്യായാമം ചെയ്യുന്നില്ല. വ്യായാമത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനും അമിതപ്രതീക്ഷയ്ക്കു പകരം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആരോഗ്യസംരക്ഷണ ശീലമായി പരിഗണിക്കാനും പുതിയ നിര്‍ദേശം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News