ഇലക്ട്രിക് മൊബിലിറ്റി രംഗത്തിന് കരുത്ത് വന്‍പദ്ധതികള്‍

ഇലക്ട്രിക് മൊബിലിറ്റി രംഗത്തിന് കരുത്ത് വന്‍പദ്ധതികള്‍
  • ഇലക്ട്രിക് വാഹന മൂല്യ ശൃംഖല മുഴുവന്‍ പ്രാദേശികവല്‍ക്കരിക്കും
  • പുനരുപയോഗ ഊര്‍ജ്ജാധിഷ്ഠിത പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും
  • ബാറ്ററി ഉല്‍പ്പാദന വ്യവസായത്തിന്റെ സമഗ്ര വളര്‍ച്ച ഉറപ്പാക്കും

ന്യൂഡെല്‍ഹി: ശുദ്ധോര്‍ജ്ജാധിഷ്ഠിതവും സുസ്ഥിരവുമായ, സമഗ്ര ചലനാത്മക സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി നാഷണല്‍ മിഷന്‍ ഓണ്‍ ട്രാന്‍സ്‌ഫോര്‍മേറ്റിവ് മൊബിലിറ്റി ആന്റ് ബാറ്ററി സ്‌റ്റോറേജ് സംരംഭം ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും.

വന്‍കിട കയറ്റുമതിമത്സരാധിഷ്ഠിത സംയോജിത ബാറ്ററികളും സെല്‍ ഉല്‍പ്പാദക ഗിഗാ പ്ലാന്റുകളും ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി 2024 വരെയുള്ള അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഘട്ടം ഘട്ടമായ ഉല്‍പ്പാദന പദ്ധതി (പിഎംപി)ക്കും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കി.

അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന 2024 വരെയുള്ള കാലയളവിലേക്ക് പിഎംപി സൃഷ്ടിക്കുന്നതിന് ഇലക്ട്രിക് വാഹന മൂല്യ ശൃംഖല മുഴുവന്‍ പ്രാദേശികവല്‍ക്കരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.

രണ്ട് പിഎംപി പദ്ധതികള്‍ക്കും നാഷണല്‍ മിഷണ്‍ ഓണ ട്രാന്‍സ് ഫോര്‍മേറ്റിവ് മൊബിലിറ്റി ആന്റ് ബാറ്ററി സ്‌റ്റോറേജ് അന്തിമരൂപം നല്‍കും. നാഷണല്‍ മിഷന്‍ ഓണ്‍ ട്രാന്‍സ്‌ഫോര്‍മേറ്റിവ് മൊബിലിറ്റി ആന്റ് ബാറ്ററി സ്‌റ്റോറേജ് സംവിധാനത്തിന് നിതി ആയോഗ് സിഇഒ ചെയര്‍മാനായ അന്തര്‍മന്ത്രാലയ സ്റ്റിയറിംഗ് കമ്മിറ്റിയുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

റോഡ് ഗതാഗതഹൈവേ മന്ത്രാലയം, ഊര്‍ജ്ജ മന്ത്രാലയം, നവപുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം, ശാസ്ത്ര സാങ്കേതികവകുപ്പ്, ഘനവ്യവസായ വകുപ്പ്, വ്യവസായ, ആഭ്യന്തര വിപണന പ്രോത്സാഹനവകുപ്പ്, എന്നിവയുടെ സെക്രട്ടറിമാരും, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലും സമിതിയിലുണ്ടാകും.

പരിവര്‍ത്തന ചലനാത്മകതയ്ക്കും ഇലക്ട്രിക് വാഹനങ്ങളുടെയും അതിന്റെ ഘടകങ്ങളുടെയും ബാറ്ററികളുടെയും ഉല്‍പ്പാദനത്തിനുള്ള ഘട്ടം ഘട്ടമായ പദ്ധതികള്‍ക്കും വേണ്ട തന്ത്രങ്ങളും ശുപാര്‍ശകളും മിഷന്‍ നല്‍കും. ഇലക്ട്രിക് വാഹന മൂല്യഘടകങ്ങളുടെ മുഴുവന്‍ ഉല്‍പ്പാദനവും പ്രാദേശികവല്‍ക്കരിക്കുന്നതിനായി ഘട്ടമായുള്ള ഉല്‍പ്പാദന പദ്ധതിക്ക് തുടക്കം കുറിക്കുന്നതോടെ ആഭ്യന്തരതലത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രാദേശികവല്‍ക്കരണത്തിന്റെ ഓരോ ഘട്ടത്തിലും നേടാനാകുന്ന മൂല്യവര്‍ദ്ധനയുടെ വിശദാംശങ്ങള്‍ ഇലക്ട്രിക് വാഹന ഘടകങ്ങള്‍ക്കും ബാറ്ററികള്‍ക്കുമുളള മേക്ക് ഇന്‍ ഇന്ത്യാ തന്ത്രങ്ങളുമായി യോജിച്ചുകൊണ്ടായിരിക്കും വിഭാവനം ചെയ്യുക.

ഇന്ത്യയില്‍ പരിവര്‍ത്തന ചലനാത്മകതയുടെ വിവിധ സംരംഭങ്ങളേ സംയോജിപ്പിക്കുന്നതിന് പ്രധാനപ്പെട്ട ഓഹരിപങ്കാളികളെ ഏകോപിപ്പിക്കുന്നത് മിഷനായിരിക്കും.

ഇന്ത്യയില്‍ ബാറ്ററി ഉല്‍പ്പാദന വ്യവസായത്തിന്റെ സമഗ്രവും വിശാലമായതുമായ വളര്‍ച്ച ഉറപ്പുവരുത്തുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം. ഉല്‍പ്പാദന മുന്‍കൈകള്‍, ആഗോളതലത്തില്‍ വൈവിദ്ധ്യ സാഹചര്യങ്ങളില്‍ വിന്യസിപ്പിക്കാന്‍ കഴിയുന്ന സമഗ്ര ബഹുമാതൃകാ ചലനാത്മകത പരിഹാരങ്ങള്‍ എന്നിവയുടെ രൂപത്തിനും അളവിനും ഇന്ത്യയ്ക്ക് ഊന്നല്‍ നല്‍കുന്നതിന് അനിവാര്യമായ മാര്‍ഗ്ഗരേഖകള്‍ മിഷന്‍ രൂപീകരിക്കും.

ഇലക്ട്രിക് മൊബിലിറ്റി ആവാസവ്യവസ്ഥ ശക്തമാകുന്നതോടെ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ആശ്രയത്വം കുറയുകയും പുനരുപയോഗ ഊര്‍ജ്ജ സംഭരണ പരിഹാരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇലക്ട്രിക്ക് ചലനാത്മകതയ്ക്ക് മത്സരാധിഷ്ഠിതമായ ഉല്‍പ്പാദന പരിസ്ഥിതി വികസിപ്പിക്കുന്നതിന് ഇന്ത്യയെ പ്രാപ്തമാക്കുന്നതിന് അതിന്റെ അളവിലും വലിപ്പത്തിലും ഊന്നല്‍ നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗരേഖയും തന്ത്രവും പുതിയ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2018 സെപ്റ്റംബറില്‍ നടന്ന ആഗോള മൊബിലിറ്റി ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഏഴു ‘സി’കളില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ചലനാത്മാകതയുടെ ഭാവിയെക്കുറിച്ചുള്ള വീക്ഷണം അവതരിപ്പിച്ചിരുന്നു. പൊതുവായത്, ബന്ധിപ്പിക്കപ്പെട്ടത്, സുഗമമായത്, സംഘര്‍ഷരഹിതമായത്, ശുദ്ധമായത്, ഏറ്റവും ആധുനികമായ ചലനാത്മകത എന്നിവയായിരുന്നു ആ 7 സികള്‍. ചലനാത്മകതയ്ക്ക് ഒരു സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടുപോകാനാകുകയും ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്ന പൗരന്മാരുടെ ജീവിതത്തില്‍ ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുകയും ചെയ്യുമെന്നാണ് മോദി വ്യക്തമാക്കിയത്. ഇതിന് അനുസൃതമായാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

താങ്ങാനാകുന്നതും, ലഭ്യമായതും സമഗ്രമായതും സുരക്ഷിതവുമായ ചലനാത്മക പരിഹാരങ്ങളാണ് സാമ്പത്തിക വികസനത്തിന്റേയും ജീവിതം സുഗമമാക്കല്‍ മെച്ചപ്പെടുത്തുന്നതിന്റേയും തന്ത്രപരമായ മാര്‍ഗ്ഗങ്ങള്‍. പങ്കാളിത്തപരവും, ബന്ധിപ്പിക്കപ്പെട്ടതും ശുദ്ധമായതുമായ ചലനാത്മക പരിഹാരങ്ങള്‍ എന്നിവ ലോകത്താകമാനം കാര്യക്ഷമമായ ചലനാത്മക പരിഹാരത്തിനുള്ള പ്രധാനപ്പെട്ട തത്വങ്ങളായി വളരെയധികം മാറിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്കുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് ഇന്ത്യയ്ക്ക് ലോകത്തെ ചലനാത്മക വിപ്ലവത്തിന്റെ പ്രധാനപ്പെട്ട വാഹകനായി സ്വയം മുന്നോട്ടുപോകുന്നതിനായി കാര്യക്ഷമമായ തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്-ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

Comments

comments

Categories: FK News