വാക്‌സിനേഷന്‍ വിരുദ്ധ പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

വാക്‌സിനേഷന്‍ വിരുദ്ധ പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: യുകെയില്‍ 137 വ്യാജ പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് എന്നിവ നീക്കം ചെയ്തതായി ഫേസ്ബുക്ക് വ്യാഴാഴ്ച അറിയിച്ചു. 31 റൊമേനിയയില്‍ വിദ്വേഷ പ്രസംഗം, വിഭജനം സൃഷ്ടിക്കും വിധമുള്ള കമന്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. വാക്‌സിന്‍ വിരുദ്ധ മുന്നേറ്റം ഫേസ്ബുക്കിലൂടെ നടക്കുന്നതായുള്ള റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണു ഫേസ്ബുക്ക് നടപടിയെടുത്തത്. 2019-ല്‍ ആഗോള ആരോഗ്യരംഗത്ത് ഏറ്റവും വലിയ ഭീഷണിയാകാന്‍ പോകുന്നതു വാക്‌സിനെടുക്കാന്‍ ആളുകള്‍ വിസമ്മതിക്കുന്നതായിരിക്കുമെന്നു ഡബ്ല്യുഎച്ച്ഒ സൂചിപ്പിച്ചിരുന്നു. ഫേസ്ബുക്കില്‍ ഏകദേശം 12-ാളം പേജുകള്‍ വാക്‌സിനേഷനെതിരേ പ്രചരണം നടത്തുന്നതായി ഇംഗ്ലണ്ടിലെ മാധ്യമായ ഗാര്‍ഡിയന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നു യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍ ആദം ഷിഫ് ഫേസ്ബുക്ക് സിഇഒയായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനു കത്തെഴുതുകയും ചെയ്തിരുന്നു. വാക്‌സിനേഷനെതിരേ പ്രചരണം നടത്തുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചത്. ഇപ്പോള്‍ ഫേസ്ബുക്ക് അടച്ചുപൂട്ടിയ പേജുകളില്‍ ഒരോന്നിലും പതിനായിരക്കണക്കിന് അംഗങ്ങളുള്ളവരാണ്. വാക്‌സിനേഷന്‍ സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് ഇവര്‍ ഫേസ്ബുക്ക് പേജിലൂടെ അമ്മമാരെയാണ് ലക്ഷ്യംവച്ചിരുന്നത്. ആമസോണ്‍ ഈ മാസം ഒന്നാം തീയതി മുതല്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം സ്ട്രീമിംഗ് വീഡിയോ സര്‍വീസില്‍നിന്നും നീക്കം ചെയ്തിരുന്നു.

Comments

comments

Categories: FK News
Tags: Facebook