ലിങ്ക്ഡിന്റെ ഇൻഫ്ലുവന്സർ പട്ടികയില്‍ ആനി ദിവ്യ

ലിങ്ക്ഡിന്റെ ഇൻഫ്ലുവന്സർ പട്ടികയില്‍ ആനി ദിവ്യ

മുംബൈ: പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന തൊഴില്‍ മേഖലയില്‍ കരിയര്‍ ആരംഭിച്ച ആനി ദിവ്യ ലോക വനിതാ ദിനത്തില്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വ്യക്തികളുടെ ലിങ്ക്ഡിന്‍ പട്ടികയില്‍ ഇന്ത്യക്കാരിയായ ആനി ദിവ്യ സ്ഥാനം പിടിച്ചു. മുന്‍നിര പ്രഫഷണല്‍ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡിന്റെ ഗ്ലോബല്‍ ഇന്‍ഫഌവന്‍സര്‍മാരുടെ ശ്രേണിയിലാണ് ആനി ദിവ്യ സ്ഥാനം പിടിച്ചത്. ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ആനി ദിവ്യ ലിങ്ക്ഡിന്റെ ഈ ശ്രേണിയിലേക്കെത്തിയത്. ആഗോളതലത്തില്‍ 610 പ്ലസ് ദശലക്ഷം (million) അംഗങ്ങളാണ് ലിങ്ക്ഡിനിലുള്ളത്. ഇന്ത്യയില്‍ 55 പ്ലസ് ദശലക്ഷം അംഗങ്ങളുമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ബ്രിട്ടീഷ് ബിസിനസ് മാഗ്‌നെറ്റ് റിച്ചാര്‍ഡ് ബ്രാന്‍സന്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഒപ്രേ വിന്‍ഫ്രേ തുടങ്ങിയ ലിങ്ക്ഡിന്‍ ഇന്‍ഫഌവന്‍സര്‍മാരുടെ നിരയിലേക്കാണ് ആനി ദിവ്യയും എത്തിയിരിക്കുന്നത്. ബോയിംഗ് 777 വിമാനം പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് കൂടിയാണ് ആനി ദിവ്യ. 2017-ലാണ് ബോയിംഗ് വിമാനം പറപ്പിച്ച് 32-കാരിയായ ആനി ദിവ്യ ചരിത്രത്തിലിടം നേടിയത്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയാണ് ആനി ദിവ്യ. ഇന്ത്യയില്‍ എയര്‍ലൈന്‍ പൈലറ്റുമാരില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്.

ആഗോളതലത്തില്‍ ഇത് വെറും അഞ്ച് ശതമാനവുമാണ്. 17ാം വയസിലാണ് ആനി ഉത്തര്‍പ്രദേശിലുള്ള ഫ്‌ളൈയിംഗ് സ്‌കൂളായ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരാന്‍ അക്കാദമിയില്‍ ചേര്‍ന്നത്. 19ാം വയസില്‍ പരിശീലനം പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യയില്‍ ജോലിക്കു ചേര്‍ന്നു. ഇപ്പോള്‍ മുംബൈയിലാണു താമസിക്കുന്നത്.

Comments

comments

Categories: FK News