സസ്യാഹാരം ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമോ

സസ്യാഹാരം ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമോ

സസ്യാഹാരശീലം ഹൃദയത്തിന് ഉത്തമമെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധരും സമ്മതിച്ചിരിക്കുന്നു. 

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച ഭക്ഷണക്രമത്തേക്കാള്‍ ഹൃദയത്തിന് ആരോഗ്യപരമാണ് സംപൂര്‍ണ സസ്യാഹാരരീതിയെന്നുതെളിഞ്ഞിരിക്കുന്നു. ഹൃദയധമനിയിലെ തടസം  കുറയ്ക്കാനായി ഈ  ഭക്ഷണരീതി സഹായിച്ചേക്കാം. 100 ഓളം ഹൃദ്രോഗികളാണ് പഠനം നടത്തിയത്. ഇവരില്‍ കുറഞ്ഞത് ഒരു ധമനിയെങ്കിലും രക്തപ്രവാഹം  നടത്തുന്നതില്‍ തടസപ്പെട്ടിരുന്നു. ഇവരില്‍ പകുതി പേര്‍ക്ക് സംപൂര്‍ണ സസ്യാഹാരം നല്‍കി. മാംസം, കോഴി, പാല്‍, മുട്ട, കടല്‍വിഭവങ്ങള്‍, മീന്‍ എന്നിവയടക്കം എല്ലാം ഒഴിവാക്കി. ഉള്‍പ്പെടുത്തി. മറ്റുള്ളവര്‍ അസോസിയേഷന്റെ നിര്‍ദ്ദിഷ്ട ഭക്ഷണക്രമമായ തൊലിനീക്കിയ കോഴി, മത്സ്യം, കൊഴുപ്പ് പാലുല്‍പന്നങ്ങള്‍ എന്നിവ നിയന്ത്രിത അളവില്‍ കൊടുത്തു. ഇവരുടെ ഹൃദയാരോഗ്യം നിരീക്ഷിച്ചു.

എട്ട് ആഴ്ചകള്‍ക്ക് ശേഷം പരിശോധിച്ചപ്പോള്‍ അസോസിയേഷന്‍ അംഗീകൃത ഭക്ഷണക്രമം പിന്തുടര്‍ന്നവരുമായി  താരതമ്യം ചെയ്യുമ്പോള്‍  ഹൃദ്രോഗ കാരിണിയായ സി-റിയാക്റ്റീവ് പ്രോട്ടീനിന്റെ  (സിആര്‍പി) അളവ് സസ്യാഹാരികളില്‍  32 ശതമാനം കുറവാണെന്നു കണ്ടെത്തി. സിആര്‍പി യുടെവര്‍ധന ഹൃദയാഘാത സാധ്യത കൂട്ടും. ഇതോടെ സസ്യാഹാരം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക, കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും പുഴുങ്ങി ഉപയോഗിക്കുക. ഉയര്‍ന്ന കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ അടങ്ങിയവ ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയില്‍  ഉള്ള ഉയര്‍ന്ന കാലറി വ്യായാമമില്ലാകെ.ും മറ്റും കൊഴുപ്പായി അടിഞ്ഞു കൂടി രക്തക്കുഴലുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കും. 2018 ഡിസംബറില്‍ നാലിനാണ് പഠനം നടത്തിയത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചു.

Comments

comments

Categories: Health