വിപണി കീഴടക്കാന്‍ സാംസംഗിന്റെ ഗാലക്‌സി എസ് 10 സ്മാര്‍ട്‌ഫോണ്‍

വിപണി കീഴടക്കാന്‍ സാംസംഗിന്റെ ഗാലക്‌സി എസ് 10 സ്മാര്‍ട്‌ഫോണ്‍

പ്രീമിയം സ്മാര്‍ട്‌ഫോണിന് പുതിയ നിര്‍വചനമാണ് ഗാലക്‌സി എസ് പത്തെന്ന് സാംസംഗ് ഇലക്‌ട്രോണിക്‌സ് പ്രസിഡന്റും സിഇഒയുമായ ഡി ജെ കോഹ്

മുംബൈ:സാംസംഗിന്റെ പ്രീമിയം സ്മാര്‍ട് ഫോണിന്റെ പുതിയ ശ്രേണി, ഗാലക്‌സി എസ് 10 ഇന്ത്യയിലെത്തി. വരും തലമുറയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് ഗാലക്‌സി എസ് 10. ഡിസ്‌പ്ലെ, കാമറ, സുരക്ഷിതത്വം, പ്രവര്‍ത്തനം, പ്രകടനം എന്നിവയ്ക്ക് സമാനതകളില്ല.

ഗാലക്‌സി എസ്10 ഇ, ഗാലക്‌സി എസ് 10, ഗാലക്‌സി എസ്10+ എന്നിവ ഗാലക്‌സി എസ്10 ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വിസ്മയിക്കുന്ന പ്രകടനമാണ് പുതിയ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയുടേതെന്ന് കമ്പനി അവകാശപ്പെടുന്നു. 5.8 ഇഞ്ച് ഗാലക്‌സി 10 ഇ, 6.1 – ഇഞ്ച് ഗാലക്‌സി എസ് 10, 6.4 – ഇഞ്ച് ഗാലക്‌സി 10 – ഇ എന്നിവയെല്ലാം ത്രസിപ്പിക്കുന്ന രൂപകല്‍പ്പനയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

സ്മാര്‍ട്‌ഫോണിന്റെ ഫോട്ടോഗ്രാഫി അനുഭവം പുനര്‍നിര്‍വചിക്കുകയാണ് ഇതിലെ പ്രോ-ഗ്രേഡ് കാമറയെന്ന് സാംസംഗ് അവകാശപ്പെടുന്നു. എസ് 10 + ഗാലക്‌സിയില്‍ 12 ജി ബി റാം വരെ ലഭിക്കും. പ്രീമിയം സ്മാര്‍ട്‌ഫോണിന് പുതിയ നിര്‍വചനമാണ് ഗാലക്‌സി എസ് പത്തെന്ന് സാംസംഗ് ഇലക്‌ട്രോണിക്‌സ് പ്രസിഡന്റും സിഇഒയുമായ ഡി ജെ കോഹ് പറഞ്ഞു.

അള്‍ട്രാസോണിക് ഫിംഗര്‍ പ്രിന്റ് സ്‌കാനറും പ്രോഗ്രേഡ് കാമറയും സ്മാര്‍ട്‌ഫോണ്‍ മേഖലയില്‍ നടാടെ ആണെന്ന് സാംസംഗ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രണ്‍ജീവ്ജിത് സിംഗ് പറഞ്ഞു.

ഗാലക്‌സി എസ് 10+, 1 ജിബിയുടെ വില 1,17,900 രൂപയാണ്. 512ജിബിയുടെ വില 91,900 രൂപയും 128 ജി ബിയുടെ വില 23,900 രൂപയുമാണ്. സിറാമിക് വൈറ്റ്, സിറാമിക് ബ്ലാക്, എന്നീ നിറങ്ങളില്‍ ലഭ്യം. 128 ജിബി പതിപ്പ്, പ്രിസം ബ്ലാക്കിലും പ്രിസം വൈറ്റിലും പ്രിസം നീല നിറത്തിലും ലഭിക്കും. ഗാലക്‌സി എസ് 10, 512 ജിബി പതിപ്പിന് 84,900 രൂപയാണ് വില. 128 ജിബിയുടേതിന് 659000 രൂപയും.

Comments

comments

Categories: Auto