ഈ വര്‍ഷം ഒറ്റയക്ക ശമ്പള വര്‍ധന പ്രതീക്ഷിക്കാം…

ഈ വര്‍ഷം ഒറ്റയക്ക ശമ്പള വര്‍ധന പ്രതീക്ഷിക്കാം…

വിവിധ മേഖലകളില്‍ 9.7 ശതമാനം ശമ്പള വര്‍ധന പ്രതീക്ഷിക്കാമെന്ന് സര്‍വേ…

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിവധ മേഖലകളിലെ ശമ്പളത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായേക്കുമെന്ന് പ്രൊഫഷണല്‍ സര്‍വീസ് സംരംഭമായ എയോണിന്റെ വാര്‍ഷിക ശമ്പള വര്‍ധന സര്‍വേ പറയുന്നു. അതേസമയം കാര്യമായ വ്യത്യാസം ശമ്പളത്തിലുണ്ടാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

20 വ്യത്യസ്ത വ്യവസായ മേഖലകളില്‍ നിന്നുമായി 1000ത്തിലധികം കമ്പനികളിലാണ് എയോണ്‍ പഠനം നടത്തിയത്. പോയവര്‍ഷത്തില്‍ 9.5 ശതമാനം വര്‍ധനയാണ് വിവിധ മേഖലകളിലെ ശമ്പളത്തിലുണ്ടായത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തേത് നേരിയ വര്‍ധന മാത്രമായിരിക്കും.

ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന ആഭ്യന്തര ആവശ്യകതയും കുറഞ്ഞ പണപ്പെരുപ്പവും കമ്പനികള്‍ പ്രതീക്ഷിക്കുന്നതായാണ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം വര്‍ഷം തോറും വ്യവസായ മേഖലകളിലെ ശമ്പള വര്‍ധനവിലുള്ള വ്യത്യാസം കുറയുന്നതായി പഠനം സൂചിപ്പിക്കുന്നു.

വ്യവസായ മേഖലകളിലുടനീളം ശമ്പള വര്‍ധനതോത് കുറയുന്നതായി എയോണിന്റെ പങ്കാളിയും എമെര്‍ജിംഗ് മാര്‍ക്കറ്റ് മേധാവിയുമായ ആന്‍ഡ്രൂപ് ഘോസ് പറയുന്നു. ഈ വര്‍ഷം ഇരട്ടയക്ക ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നത് അഞ്ച് മേഖലകളില്‍ മാത്രമാണ്. കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് കമ്പനീസ്, പ്രൊഫഷണല്‍ സര്‍വീസസ്, ലൈഫ് സയന്‍സസ്, ഓട്ടോമോട്ടീവ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് തുടങ്ങിയ മേഖലകളിലെ ജോലിക്കാര്‍ക്ക് കോളടിക്കും.

Comments

comments

Categories: FK News

Related Articles