അപ്രധാന ആസ്തികളുടെ വില്‍പ്പന ത്വരിതപ്പെടുത്താന്‍ പ്രത്യേക സെല്‍

അപ്രധാന ആസ്തികളുടെ വില്‍പ്പന ത്വരിതപ്പെടുത്താന്‍ പ്രത്യേക സെല്‍

കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ സുപ്രധാനമല്ലാത്ത ആസ്തി വിറ്റ് പണമാക്കി മാറ്റുന്ന പ്രക്രിയ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. അസെറ്റ് മോണിറ്റൈസേഷന്‍ സെല്‍ എന്ന പേരിലാണ് പുതിയ സംവിധാനം വരുന്നത്

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ അപ്രധാന ആസ്തികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നു. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് കീഴില്‍ പ്രത്യേക സെല്‍ രൂപീകരിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചു. അസെറ്റ് മോണിറ്റൈസേഷന്‍ സെല്‍ എന്നാണ് പുതിയ സംവിധാനം അറിയപ്പെടുക.

കസ്‌റ്റോഡിയന്‍ ഓഫ് എനമി പ്രോപ്പര്‍ട്ടി ഫോര്‍ ഇന്ത്യ ( സിഇആര്‍ഐ), 1968ലെ എനമി പ്രോപ്പര്‍ട്ടി നിയമം 8എയിലെ സെക്ഷന്‍ 4 പ്രകാരം തന്ത്രപരമായ നിക്ഷേപം കുറയ്ക്കലിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സുപ്രധാനമല്ലാത്ത സ്വത്തു വകകള്‍ കൈമാറുന്നതു സംബന്ധിച്ചും ജംഗമ വസ്തുക്കളുടെ മൂല്യം നിര്‍ണയിക്കുന്നതിനും സ്ഥാപനപരമായ രൂപരേഖ തയ്യാറാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അനുമതി നല്‍കിയിരുന്നു.

കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെയും പൊതുമേഖാ സ്ഥാപനങ്ങളുടെയും മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും നഷ്ടത്തിലുള്ളതോ രോഗാതുരമോ ആയ കേന്ദ്ര പൊതുമേഖലാ സ്ഥാപനനങ്ങളുടെയും സ്വത്തു വകകള്‍ കൈമാറുന്നതും ഈ രൂപരേഖയില്‍ ഉള്‍പ്പെടും.

സമാന്തര സംവിധാനം, സ്വത്തുവകകളുടെ കൈാറ്റം സംബന്ധിച്ച സെക്രട്ടറിമാരുടെ കോര്‍ ഗ്രൂപ്പ്, പ്രധാന തീരുമാനങ്ങളെടുക്കുന്ന സമിതി എന്ന നിലയില്‍ മന്ത്രിതല ഗ്രൂപ്പ് രൂപീകരണം എന്നിവ കൂടി ഉദ്ദേശിച്ചാണ് സ്ഥാപനപരമായ ബഹുതല സംവിധാനം രൂപപ്പെടുത്തുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഏതെങ്കിലും പ്രത്യേക സ്വത്തുവകയോ മാതൃകാ രേഖകളോ സാങ്കേതിക പരിശോധനയുടെയും ബന്ധപ്പെട്ട ഭരണ മന്ത്രാലയത്തിന്റെും കേന്ദ്ര പൊതുമേഖലാ സംരംഭത്തിന്റെയും നിതി ആയോഗിന്റെയും മറ്റും അടിസ്ഥാനത്തിള്ള അതോറിറ്റയുടെ അനുമതിയോടെ മാത്രമേ യഥാര്‍ത്ഥ മൂല്യനിര്‍ണയത്തിന് അനുമതി ലഭിക്കുകയുള്ളു.

തന്ത്രപരമായ നിക്ഷേപം കുറയ്ക്കലിനുള്ള സ്വതന്ത്ര ബാഹ്യ നിരീക്ഷണ സംവിധാനം സ്വത്തുവകകളുടെ മൂല്യനിര്‍ണയം പരിശോധിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ സാമ്പത്തിക പരിധികള്‍ക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതുള്‍പ്പെടെ ഏതെങ്കിലും മാറ്റം ആവശ്യമെങ്കില്‍ അംഗീകരിക്കപ്പെട്ട രൂപരേഖ രണ്ടു വര്‍ഷത്തിനു ശേഷം മാത്രമേ പുനരവലോകനം ചെയ്യാന്‍ പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലില്‍ നിന്നും സര്‍ക്കാര്‍ സമാഹരിച്ചത് 56,473 കോടി രൂപയാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 80,000 കോടി രൂപ സമാഹരിക്കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി.

Comments

comments

Categories: Business & Economy
Tags: asset sale