സൈനിക കരാറുകള്‍ എന്തു കൊണ്ട് ടെക് കമ്പനികളെ ആകര്‍ഷിക്കുന്നു ?

സൈനിക കരാറുകള്‍ എന്തു കൊണ്ട് ടെക് കമ്പനികളെ ആകര്‍ഷിക്കുന്നു ?

ഓഹരിയുടമകളെ സന്തോഷിപ്പിക്കുകയെന്നതാണ് ഏതൊരു കമ്പനിയുടെയും പ്രധാന ലക്ഷ്യം. അതിനു വേണ്ടി വലിയ കരാറുകളിലേര്‍പ്പെടുകയും, ബിസിനസ് വിപുലീകരിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ ബിസിനസ് വിപുലീകരിക്കാനായി കരാറിലേര്‍പ്പെടാന്‍ സമീപകാലത്ത് നിരവധി ടെക് സ്ഥാപനങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വിവാദത്തിലകപ്പെടുകയും ഒടുവില്‍ ചില കമ്പികള്‍ക്കു കരാറില്‍നിന്നും പിന്മാറേണ്ട സാഹചര്യം ഉയര്‍ന്നുവരികയും ചെയ്തു. ഗൂഗിള്‍ അത്തരമൊരു കമ്പനിയാണ്. ഗൂഗിളിനു പുറമേ, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിര കമ്പനികളും ഗൂഗിളിന്റേതു പോലുള്ള അവസ്ഥ നേരിടുന്നുണ്ട്.

യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി പ്രൊജക്റ്റ് ജേഡി എന്ന ക്ലൗഡ് കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പദ്ധതിയുടെ കരാറിലേര്‍പ്പെടാന്‍ തിരക്കു കൂട്ടുകയാണു മൈക്രോസോഫ്റ്റും ആമസോണും, ഐബിഎമ്മും, ഒറാക്കിളും.

യുഎസ് ഡിഫന്‍സ് വിഭാഗവുമായി കരാറിലേര്‍പ്പെട്ടിട്ടില്ലെങ്കിലും ആമസോണ്‍, മൈക്രോസോഫ്റ്റ്, പലാന്റീര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരേ ഇപ്പോള്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങി കഴിഞ്ഞു. സ്റ്റാന്‍ഫോഡില്‍ സമീപകാലത്ത് ഈ കമ്പനികള്‍ക്കെതിരേ ചുവരെഴുത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി.

ശതകോടി ഡോളറിന്റെ മൂല്യമുള്ള കരാറിലേര്‍പ്പെടാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഇഷ്ടപ്പെടുമെന്നത് തീര്‍ച്ച. കമ്പ്യൂട്ടിംഗിലെ ഭാവിയെന്നു പറയപ്പെടുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗിലെ മുന്‍നിര സേവനദാതാക്കളാണ് ആമസോണും, മൈക്രോസോഫ്റ്റും, ഗൂഗിളും. ഇവരെല്ലാം തന്നെ യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി മള്‍ട്ടി ബില്യന്‍ ഡോളറിന്റെ കരാറിലേര്‍പ്പെടാനുള്ള ശ്രമത്തിലുമാണ്. പക്ഷേ, ഒരു വശത്ത് ഇവര്‍ ശ്രമം നടത്തുമ്പോള്‍ മറുവശത്തു ശക്തമായ പ്രതിഷേധമുയരുന്നുമുണ്ട്. അത് കമ്പനിക്കുള്ളില്‍നിന്നു തന്നെയാണെന്നതാണു മറ്റൊരു കൗതുകകരമായ കാര്യം.

കഴിഞ്ഞ കുറച്ചു മാസങ്ങളില്‍, സിലിക്കണ്‍ വാലിയില്‍ ശക്തമായൊരു ചര്‍ച്ച നടന്നു. ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിര അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ ഇമിഗ്രേഷന്‍ & കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളോടെന്ന പോലെ യുഎസ് സൈന്യവുമായി സഹകരിക്കേണ്ടതുണ്ടോ എന്നതിനെ ചൊല്ലിയായിരുന്നു ചര്‍ച്ച. ഒരു ഭാഗത്ത് ടെക്‌നോളജിയുടെ ഉപയോഗം അതിര്‍ത്തി സുരക്ഷയ്ക്കും ഡ്രോണ്‍ ഉപയോഗിച്ചുള്ള യുദ്ധമുഖത്തും ഉപയോഗിക്കണമെന്ന് അഭിപ്രായമുള്ള ടെക്‌നോളജി എക്‌സിക്യൂട്ടീവുകളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അണിനിരന്നു. മറുവശത്താകട്ടെ, യുദ്ധമുഖത്ത് അത്യാധുനിക ടെക്‌നോളജി ഉപയോഗിക്കരുതെന്ന് അഭിപ്രായമുള്ള ടെക് കമ്പനി ജീവനക്കാരുമായിരുന്നു. യുദ്ധഭൂമിയില്‍ അത്യാധുനിക ടെക്‌നോളജി ഉപയോഗിക്കുന്നത് അധാര്‍മികമാണെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. വന്‍കിട ടെക് കമ്പനികള്‍ യുഎസ് പ്രതിരോധ വകുപ്പിനെ അവഗണിക്കുകയാണെങ്കില്‍ ഈ രാജ്യം വലിയ കുഴപ്പങ്ങളെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരികയെന്നു കഴിഞ്ഞ വര്‍ഷം ആമസോണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് ബെസോസ് അഭിപ്രായപ്പെട്ടിരുന്നു.

മൈക്രോസോഫ്റ്റിന്റെ ഹോളോ ലെന്‍സ് (HoloLens) എന്ന ഓഗ്‌മെന്റ്ഡ് റിയല്‍റ്റി ഹെഡ്‌സെറ്റുകള്‍ (എആര്‍ ഹെഡ്‌സെറ്റ്)യുദ്ധഭൂമിയില്‍ യുഎസ് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന കരാറിനെ എതിര്‍ത്തു കൊണ്ടു കഴിഞ്ഞു മാസം മൈക്രോസോഫ്റ്റ് ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കില്ലെന്നും ജീവനക്കാര്‍ മൈക്രോസോഫ്റ്റിന്റെ മേലധികാരികള്‍ക്ക് എഴുതിയ കത്തില്‍ സൂചിപ്പിക്കുകയു്ണ്ടായി. യുഎസ് സൈന്യവുമായി മൈ്‌ക്രോസോഫ്റ്റിന്റെ ഹോളോ ലെന്‍സ് കരാര്‍ 500 ദശലക്ഷം ഡോളറിന്റേതാണ്. 2018-ലെ മൈക്രോസോഫ്റ്റിന്റെ വരുമാനത്തിന്റെ ഒരു ശതമാനത്തിലും താഴെയാണിത്. എങ്കിലും 500 ദശലക്ഷം ഡോളറെന്നത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ച് അത്ര മോശം തുകയുമല്ല. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി പ്രൊജക്റ്റ് ജേഡി (Project JEDI) എന്ന ക്ലൗഡ് കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പദ്ധതിയുടെ കരാറിലേര്‍പ്പെടാന്‍ തിരക്കു കൂട്ടുന്നുമുണ്ട് മൈക്രോസോഫ്റ്റ്. ഈ കരാറിലേര്‍പ്പെടാന്‍ മൈക്രോസോഫ്റ്റിനു പുറമേ ആമസോണ്‍, ഐബിഎം, ഒറാക്കിള്‍ തുടങ്ങിയവരും ശ്രമം നടത്തുന്നുണ്ട്. പത്ത് ബില്യന്‍ ഡോളറിന്റേതാണു കരാര്‍. പക്ഷേ, ഈ കരാര്‍ കാണപ്പെടുന്ന പോലെ അത്രയും ലാഭകരമല്ലെന്നും പറയപ്പെടുന്നുണ്ട്. കാരണം ഇത്തരം കരാറുകളിലേര്‍പ്പെടുമ്പോള്‍ കമ്പനിയുടെ സല്‍പ്പേര് തകരുന്നത് പതിവാണ്. ഇത്തരത്തില്‍ സല്‍പ്പേര് നഷ്ടപ്പെടുമ്പോള്‍ അതിനെ മറികടക്കാനായി വലിയൊരു തുക ചെലവഴിക്കേണ്ടതായി വരും. അങ്ങനെ നോക്കുമ്പോള്‍ ഇത്തരം കരാറുകളില്‍ മറഞ്ഞിരിക്കുന്ന വലിയ ചെലവുകളുമുണ്ട്. രണ്ടാമതായി, കസ്മറ്റര്‍ ബോയ്‌കോട്ട്, അഥവ ഉത്പന്നങ്ങളെയും സേവനങ്ങളെയും ഉപഭോക്താക്കള്‍ ബഹിഷ്‌കരിക്കുന്ന അവസ്ഥ. സൈന്യവുമായി കരാറിലേര്‍പ്പെടുമ്പോള്‍, അത് സമൂഹത്തില്‍ വലിയൊരു ചര്‍ച്ചയ്ക്കു വഴിവെക്കും. ഇതാകട്ടെ, സൈന്യവുമായി കരാറിലേര്‍പ്പെടുന്ന കമ്പനിയുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും ബഹിഷ്‌കരിക്കുന്ന തലത്തിലേക്കു കൊണ്ടു പോവുകയും ചെയ്യും. ഇതിനൊരു ഉദാഹരണമാണു ഡൗ കെമിക്കല്‍ കമ്പനി നേരിട്ട അനുഭവം. 1965-ല്‍ മിച്ചിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാസവസ്തുക്കള്‍ നിര്‍മിക്കുന്ന ഡൗ കെമിക്കല്‍ യുഎസ് പ്രതിരോധ വകുപ്പുമായി അഞ്ച് മില്യന്‍ ഡോളറിന്റെ ഒരു കരാറിലേര്‍പ്പെട്ടു. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ഉപയോഗിക്കാനായി വളരെ ശക്തിയുള്ള രാസവസ്തുക്കള്‍ നിര്‍മിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കരാര്‍. യുഎസ് പ്രതിരോധ വകുപ്പുമായി കരാറിലേര്‍പ്പെടുന്നതു വരെ ഡിഫന്‍സ് കോണ്‍ട്രാക്ടറായിട്ടായിരുന്നില്ല ഡൗ അറിയപ്പെട്ടിരുന്നത്. പകരം, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള രാസവസ്തുക്കള്‍ നിര്‍മിക്കുന്നവരെന്നും, ഗൃഹോപകരണ പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയെന്നുമായിരുന്നു ഡൗ അറിയപ്പെട്ടിരുന്നത്. എന്നാല്‍ വിയറ്റ്‌നാമില്‍ അമേരിക്ക നാപ്പാം ബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്നു പൊള്ളലേറ്റ ചെറിയ കുട്ടികള്‍ നിലവിളിച്ച് ഓടുന്ന രംഗങ്ങള്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള ലോകസമൂഹം കാണാനിടയായതോടെ, യുദ്ധവിരുദ്ധ മുന്നേറ്റം ശക്തമാവുകയും അത് ഡൗ കമ്പനിയുടെ പ്രതിച്ഛായയ്ക്കു കളങ്കമേല്‍പ്പിക്കുകയും ചെയ്തു. നിരവധി ആക്ടിവിസ്റ്റുകള്‍ ഡൗ കെമിക്കല്‍സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും കോളേജ് ക്യാംപസുകളില്‍ ഡൗ കമ്പനി സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അധാര്‍മികമായ യുദ്ധത്തില്‍നിന്നും ലാഭം നേടിയവരെന്ന് ആക്ഷേപിച്ചു കൊണ്ട് ഡൗ കമ്പനി എക്‌സിക്യൂട്ടീവുകളെ ആക്ടിവിസ്റ്റുകള്‍ ഉപരോധിക്കുകയും ചെയ്തു. പിന്നീട് കമ്പനിക്കു നഷ്ടപ്പെട്ട വ്യക്തിത്വം തിരിച്ചുപിടിക്കാന്‍ പൊതുസമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ ചെലവേറിയ, ദീര്‍ഘകാല ക്യാംപെയ്ന്‍ നടത്തേണ്ടി വന്നു. സൈന്യത്തിനു വേണ്ടി നാപ്പാം നിര്‍മിക്കുന്നത് 1969-ല്‍ ഡൗ കെമിക്കല്‍ നിര്‍ത്തി. 1965-ലായിരുന്നു സൈന്യത്തിനു വേണ്ടി നാപ്പാം കമ്പനി നിര്‍മിച്ചതു തുടങ്ങിയത്. 1969-ല്‍ സൈന്യത്തിനു വേണ്ടി നാപ്പാം നിര്‍മിക്കുന്നത് ഡൗ കമ്പനി നിര്‍ത്തിയെങ്കിലും കമ്പനിയുടെ പ്രതിച്ഛായയ്‌ക്കേറ്റ മങ്ങല്‍ പതിറ്റാണ്ടു കാലത്തോളം നിലനിന്നു. 2017-ല്‍ ഡ്യു പോണ്ടുമായി ഡൗ കമ്പനി ലയിച്ചു. ഇന്നു വന്‍കിട ടെക് കമ്പനികളുടെ അവസ്ഥയും ഏകദേശം ഇതുപോലെ തന്നെയാണ്. ലോകത്തിന്റെ പ്രിയ ബ്രാന്‍ഡ് അഥവാ സമൂഹം ഒരുപാട് ഇഷ്ടപ്പെടുന്ന ബ്രാന്‍ഡുകളാണ് ആമസോണും മൈക്രോസോഫ്റ്റും. സത്യസന്ധമായി, ആദര്‍ശപരമായി പ്രവര്‍ത്തിക്കുന്ന എന്‍ജീയര്‍മാരെയാണ് ആമസോണും മൈക്രോസോഫ്റ്റും നിയമിച്ചിരിക്കുന്നത്. ഇവരുടെ കഴിവുകള്‍ വളരെ മൂല്യവത്തായവയാണ്. ഇതാകട്ടെ കമ്പനിയുടെ മൂല്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ കമ്പനിക്ക് മുന്‍തൂക്കം ലഭിക്കുന്ന ഘടകവുമാണ്. പെട്ടെന്ന് പ്രതികരിക്കുന്ന ഉപഭോക്താക്കളുള്ള ഒരു യുഗത്തിലാണ് ആമസോണും മൈക്രോസോഫ്റ്റും പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടു തന്നെ ഒരു ചെറു ചുവടുവയ്പ്പ് പിഴച്ചാല്‍ അത് ബ്രാന്‍ഡിനെ വര്‍ഷങ്ങളോളം ബാധിക്കുമെന്നത് ഉറപ്പാണ്.

ആമസോണോ, മൈക്രോസോഫ്‌റ്റോ നാപ്പാം പോലെ വിനാശകരമായതൊന്നും ഉത്പാദിപ്പിക്കുന്നില്ലെന്നാണു പറയപ്പെടുന്നത്. മാത്രമല്ല, സിവിലിയന്റെ അഥവാ സാധാരണക്കാരനായൊരു പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ പ്രാപ്തമായ, ഡ്രോണ്‍ ആക്രമണങ്ങളെ ഒഴിവാക്കാന്‍ സാധിക്കുന്ന ഇമേജ് റെക്കഗ്‌നിഷന്‍ പോലുള്ള ടെക്‌നോളജി വാഗ്ദാനം ചെയ്യാന്‍ ഇത്തരം കമ്പനികള്‍ക്കു സാധിക്കുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ, ഈ വാദം നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു പ്രധാന വാദവും മറുപക്ഷത്തുണ്ട്. ഇത്തരം ടെക്‌നോളജിയെ എങ്ങനെയായിരിക്കും ഭാവിയില്‍ ഭരണകൂടം അല്ലെങ്കില്‍ സൈന്യം ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചു ടെക് കമ്പനികള്‍ക്കു യാതൊരു ധാരണയുമില്ലെന്നതാണ് അത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ സിലിക്കണ്‍വാലി ടെക് കമ്പനികള്‍ക്ക് ഇപ്പോള്‍ 1965-ല്‍ ഡൗ കെമിക്കല്‍ കമ്പനി അഭിമുഖീകരിച്ച അവസ്ഥ തന്നെയാണുള്ളത്. ഒന്നുകില്‍ വിവാദ കരാറിലേര്‍പ്പെട്ട് വലിയൊരു തിരിച്ചടി നേരിടാനുള്ള സാഹചര്യത്തെ പ്രതീക്ഷിക്കുക, അല്ലെങ്കില്‍ അത്തരം വിവാദ കരാറുകളില്‍നിന്നും വിട്ടുനില്‍ക്കുക. യുഎസ് ഡിഫന്‍സ് വിഭാഗവുമായി കരാറിലേര്‍പ്പെട്ടിട്ടില്ലെങ്കിലും ആമസോണ്‍, മൈക്രോസോഫ്റ്റ്, പലാന്റീര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരേ ഇപ്പോള്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങി കഴിഞ്ഞു. സ്റ്റാന്‍ഫോഡില്‍ സമീപകാലത്ത് ഈ കമ്പനികള്‍ക്കെതിരേ ചുവരെഴുത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. യുദ്ധത്തില്‍നിന്നും ലാഭം കൊയ്യുന്ന കമ്പനികളില്‍ ജോലി ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസമുള്ള ആദര്‍ശവാദികളെ ഇത്തരം പ്രചാരണം പിന്തിരിപ്പിക്കുകയും ചെയ്യുമെന്നതും ഒരു യാഥാര്‍ഥ്യമാണ്.

ടെക് കമ്പനികളും വിവാദ പദ്ധതികളും

  • പ്രൊജക്റ്റ് മേവന്‍

അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗണുമായി ഗൂഗിള്‍ ഏര്‍പ്പെട്ട കരാറാണ് പ്രൊജക്റ്റ് മേവന്‍. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സമാനമായ സൈനിക നീക്കങ്ങള്‍ക്കുമായി ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങളെ കുറിച്ചു ഡ്രോണ്‍ വീഡിയോ ഫൂട്ടേജിന്റെ സഹായത്തോടെ തിരിച്ചറിയാന്‍ സാധിക്കുന്ന ടെക്‌നോളജി വികസിപ്പിച്ചെടുക്കുന്ന പദ്ധതിയാണ് പ്രൊജക്റ്റ് മേവന്‍. ഈ പദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നീ ടെക്‌നോളജികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ടെക്‌നോളജികളെ അധാര്‍മികമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണു ഗൂഗിളെന്ന്് ആരോപിച്ചു ജീവനക്കാര്‍ രംഗത്തുവന്നതോടെ, കരാറില്‍നിന്നും പിന്മാറാന്‍ ഗൂഗിള്‍ ബാദ്ധ്യസ്ഥമായി. ഏകദേശം 3000-ത്തോളം വരുന്ന ഗൂഗിള്‍ ജീവനക്കാരാണു പദ്ധതിക്കെതിരേ രംഗത്തുവന്നത്.

  • പ്രൊജക്റ്റ് ജേഡി

മിലിട്ടറി ഡാറ്റ അഥവാ സൈനിക സംബന്ധമായ വിവരങ്ങള്‍ ക്ലൗഡ് സംവിധാനത്തില്‍ ശേഖരിച്ചു വയ്ക്കുന്ന പദ്ധതിയാണ് പ്രൊജക്റ്റ് ജേഡി. ഈ പദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ യുഎസ് സൈന്യം കൂടുതല്‍ മാരകമാവുമെന്നാണു പറയപ്പെടുന്നത്. പദ്ധതിക്കു വേണ്ടി ആമസോണും, ഗൂഗിളും, മൈക്രോസോഫ്റ്റും, ഒറാക്കിളുമൊക്കെ രംഗത്തുണ്ട്. പത്ത് ബില്യന്‍ ഡോളറിന്റേതാണു പദ്ധതി.

Comments

comments

Categories: Slider, Tech