ജങ്ക് ഫുഡ് മാനസികപ്രശ്‌നങ്ങളുണ്ടാക്കും

ജങ്ക് ഫുഡ് മാനസികപ്രശ്‌നങ്ങളുണ്ടാക്കും

മാനസികപ്രശ്ങ്ങള്‍ക്ക് കാരണം അനാരോഗ്യക്ഷണശീലങ്ങള്‍ കൂടിയെന്ന് പഠനം. മറ്റു വ്യത്യാസങ്ങളേക്കാള്‍ ആഹാരശീലം മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്‍ഡ് ന്യൂട്രീഷ്യനിലാണ് റിപ്പോര്‍ട്ട്. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്ന കാലിഫോര്‍ണിയയിലെ പ്രായപൂര്‍ത്തിയായവരില്‍ ഗുരുതരമായ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലേഖനം വെളിപ്പെടുത്തുന്നു.

പഞ്ചസാരയുടെ അമിതോപഭോഗത്തിന് വിഷാദരോഗം, മാനസികാസ്വാസ്ഥ്യം എന്നിവയിലേക്ക് പെട്ടെന്നു നയിക്കാന്‍ കഴിയുന്നുവെന്നു റിപ്പോര്‍ട്ട്. പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും കഴിക്കുന്നത് വിഷാദരോഗം വളര്‍ത്തും. ആരോഗ്യകരമായ ഭക്ഷണശീലം ഉള്ളവരില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നില്ല. ഇത്തരം പഠനങ്ങള്‍ ആരോഗ്യപരപാലനരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മാനസികാരോഗ്യത്തില്‍ ഭക്ഷണരീതിയുടെ പങ്കിനെക്കുറിച്ച് സൂക്ഷ്മപരിശോധന നടത്താനാകും.

ഏതെല്ലാം ഭക്ഷണക്രമങ്ങളാണ് മാനസികാരോഗ്യത്തിന് കാരണമാകുമെന്നതു സംബന്ധിച്ചു കൂടുതല്‍ കൃത്യമായ ഉത്തരം ആവശ്യമാണ്. അധികം വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക, കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും പുഴുങ്ങി ഉപയോഗിക്കുക. ഉയര്‍ന്ന കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ അടങ്ങിയവ ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൃത്രിമ അഡിറ്റീവുകള്‍ പോഷകങ്ങൡല്ലാത്ത ജങ്ക് ഫുഡ് എന്നിവ ഉപേക്ഷിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അധികം വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക, കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും പുഴുങ്ങി ഉപയോഗിക്കുക. ഉയര്‍ന്ന കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ അടങ്ങിയവ ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൃത്രിമ അഡിറ്റീവുകള്‍ പോഷകങ്ങൡല്ലാത്ത ജങ്ക് ഫുഡ് എന്നിവ ഉപേക്ഷിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

2005 മുതല്‍ 2015 വരെയുള്ള കാലത്തെ കാലിഫോര്‍ണിയ ആരോഗ്യ ഇന്റര്‍വ്യൂ സര്‍വ്വേയുടെ ഭാഗമായി 240,000 ടെലഫോണ്‍ സര്‍വേകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. സാമൂഹ്യ-ജനസംഖ്യാശാസ്ത്രത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും ആരോഗ്യപരമായ പെരുമാറ്റങ്ങളെക്കുറിച്ചും വിപുലമായ വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കാലിഫോര്‍ണിയയിലെ 17 ശതമാനം ആളുകളിലും മാനസികരോഗം മൂലം ഉണ്ടാകുന്നതായി കണ്ടെത്തി. 13.2 ശതമാനം മാനസികവൈകല്യങ്ങളുള്ളവരിലും, 3.7 ശതമാനം മാനസികരോഗികളിലുമാണ് പഠനം നടത്തിയത്.

Comments

comments

Categories: Health