ഹൗസിംഗ് ഫൈനാന്‍സ് കമ്പനികള്‍ക്കുള്ള മൂലധനമാനദണ്ഡം ശക്തിപ്പെടുത്താന്‍ എന്‍എച്ച്ബി

ഹൗസിംഗ് ഫൈനാന്‍സ് കമ്പനികള്‍ക്കുള്ള മൂലധനമാനദണ്ഡം ശക്തിപ്പെടുത്താന്‍ എന്‍എച്ച്ബി

2022 മാര്‍ച്ച് ആകുമ്പോഴേക്കും മൂലധന പര്യാപ്ത അനുപാതം 15 ശതമാനമാക്കാനാണ് നാഷണല്‍ ഹൗസിംഗ് ബാങ്ക് പദ്ധതിയിടുന്നത്

കൊല്‍ക്കത്ത: ഐല്‍&എഫ്‌സ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഹൗസിംഗ് ഫൈനാന്‍സ് കമ്പനികള്‍ക്കുള്ള മൂലധന പര്യാപ്ത അനുപാതം വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി). 2020 ആകുമ്പോഴേക്കും മൂലധന പര്യാപ്തത 13 ശതമാനവും 2022 ആകുമ്പോഴേക്കും 15 ശതമാനവും ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് എന്‍എച്ച്ബി വച്ചിരിക്കുന്നത്. കമ്പനികള്‍ പ്രതിസന്ധികളില്‍ പെട്ടെന്ന് വീണുപോകാതിരിക്കാനാണ് പുതിയ നീക്കം.

രാജ്യത്തെ ഭവനനിര്‍മ്മാണ മേഖലയിലുള്ള ബാങ്കുകള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യ ഏജന്‍സിയായി പ്രവര്‍ത്തിുന്ന ഉന്നത സ്ഥാപനമാണ് നാഷണല്‍ ഹൗസിംഗ് ബാങ്ക്. കഴിഞ്ഞയാഴ്ച്ചയാണ് എന്‍എച്ച്ബിയുടെ 1450 കോടിയുടെ ഓഹരി മൂലധനം ഭാരതീയ റിസര്‍വ് ബാങ്കിനു നല്‍കിയ നടപടിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

1987ലെ നാഷണല്‍ ഹൗസിംഗ് ബാങ്ക് നിയമത്തിന് 2018ല്‍ കൊണ്ടുവന്ന ഭേദഗതിക്ക് അനുസൃതമായി 1450 കോടി രൂപയുടെ മുഖവിലയ്ക്കുള്ള ഓഹരികള്‍ ഭാരതീയ റിസര്‍വ് ബാങ്കില്‍ നിന്നും ഏറ്റെടുത്ത നടപടിക്കാണ് അംഗീകാരം ലഭിച്ചത്.

എന്‍എച്ച്ബിയുടെ ഉടമസ്ഥത ഗവണ്‍മെന്റിലേയ്ക്കു കൈമാറുന്നതോടെ അതിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയും, ഭവനനിര്‍മ്മാണ മേഖലയിലെ കമ്പനികള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഉടമസ്ഥത കേന്ദ്ര ഗവണ്‍മെന്റിലേക്കു മാറുന്നതോടെ എന്‍എച്ച്ബിയുടെ ഉടമ എന്ന നിലയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്വം അവസാനിക്കുകയും ചെയ്യും.

1450 കോടി രൂപയുടെ ചെലവ് 2018-19 ലെ മൊത്തം ബജറ്റ് വിഹിതത്തില്‍ നിന്ന് കണ്ടെത്തണമെന്നതാണ് മാനദണ്ഡം. പാര്‍ലമെന്റ് പാസ്സാക്കിയ 1987 ലെ നാഷണല്‍ ഹൗസിംഗ് ബാങ്ക് നിയമ പ്രകാരം 1988 ല്‍ സ്ഥാപിതമായ അഖിലേന്ത്യ സാമ്പത്തിക സ്ഥാപനമാണ് എന്‍എച്ച്ബി. ഭവന നിര്‍മ്മാണ മേഖലയിലെ ഗ്രാമീണ, പ്രാദേശിക ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ എല്ലാ പിന്തുണകളും നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനു മുഖ്യ കര്‍തൃത്വം വഹിക്കാന്‍ സ്ഥാപിക്കപ്പെട്ട ഉന്നത സംവിധാനമാണിത്. ഇതുവരെ എന്‍എച്ച് ബിയുടെ അംഗീകൃത മൂലധനം 2000 കോടി രൂപയാണ്. ഇതില്‍ 1450 കോടി റിസര്‍വ് ബാങ്കിന്റേതാണ്. ഇപ്പോള്‍ മൂലധനം മുഴുവനായി റിസര്‍വ് ബാങ്ക് വാങ്ങിയിരി്ക്കുന്നു. ഈ തുക മുഴുവന്‍ റിസര്‍വ് ബാങ്കിനു നല്‍കുന്നതോടെ എന്‍എച്ച്ബിയുടെ മൂലധനം കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷിപ്തമാകും.

Comments

comments

Categories: FK News