ജീവത്യാഗം ചെയ്തവരുടെ മക്കള്‍ക്ക് ബൈജൂസിന്റെ പഠനസഹായം

ജീവത്യാഗം ചെയ്തവരുടെ മക്കള്‍ക്ക് ബൈജൂസിന്റെ പഠനസഹായം

പുല്‍വാമയില്‍ രാഷ്ട്രത്തിനായി രക്തസാക്ഷിത്വം വരിച്ച പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ബൈജൂസ്

ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ എജുക്കേഷണ്‍ ടെക്‌നോളജി കമ്പനിയും ഏറ്റവും വലിയ കെ12 ആപ്ലിക്കേഷന്റെ നിര്‍മ്മാതാക്കളുമായ ബൈജൂസ് ലേണിംഗ് ആപ്പ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച പട്ടാളക്കാരുടെ മക്കള്‍ക്ക് സമ്പൂര്‍ണ്ണ പഠനസഹായി നല്‍കുന്നു. സ്‌കൂള്‍ കരിക്കുലത്തിന് അനുസൃതമായ പഠന കോഴ്‌സുകള്‍ പ്രീലോഡ് ചെയ്ത് ടാബ്‌ലെറ്റുകളാണ് ധീര ജവാന്മാരുടെ മക്കള്‍ക്ക് നല്‍കുകയെന്ന് കമ്പനി അറിയിച്ചു.

ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂള്‍ പഠനകാലം മുഴുവന്‍ പ്രയോജനകരമാകുന്ന ബൈജൂസ് ലേണിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ടാബ്‌ലെറ്റുകളാണ് സിആര്‍പിഎഫ് വെല്‍ഫെയറിന്റെ സഹായത്തോടെ ജവാന്മാരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത്. ലേണിംഗ് ആപ്പ് ഉപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി പഠനം നടത്തി മുന്നേറാമെന്നതാണ് ബൈജൂസിന്റെ പ്രത്യേകത. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട പഠനസഹായിയാണ് ബൈജൂസ് ലേണിംഗ് ആപ്പ്.
പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരച്ച സേനാംഗങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ കടമയായി കാണുന്നുവെന്ന് ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരുടെ മക്കളെ പഠനത്തില്‍ സഹായിക്കുന്നത് ഒരു എജുക്കേഷന്‍ കമ്പനി എന്ന നിലയില്‍ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും നേതൃത്വം വഹിക്കുന്ന ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവിന്റെ പിന്തുണയുള്ള സംരംഭമാണ് ബൈജൂസ്.

Comments

comments

Categories: FK News