എയ്ഡ്‌സില്‍ നിന്നു മുക്തി

എയ്ഡ്‌സില്‍ നിന്നു മുക്തി

എച്ച്‌ഐവി വൈറസ് ശരീരത്തില്‍ അപ്രത്യക്ഷമായെന്ന് രോഗിയെ ചികില്‍സിച്ച ജീവശാസ്ത്രജ്ഞന്‍ അവകാശപ്പെട്ടു

മൂലകോശ ചികില്‍സയിലൂടെ ലോകത്തെ രണ്ടാമത്തെ എയ്ഡ്‌സ് രോഗബാധിതനും എച്ച്‌ഐവി വൈറസില്‍ നിന്നു മോചനം. എച്ച്‌ഐവി പോസിറ്റീവ് ആയ രോഗിയില്‍, എച്ച്‌ഐവി അണുബാധയെ ചെറുക്കാന്‍ പ്രതിരോധശേഷി കൈവരിച്ച അപൂര്‍വ ജനിതക വ്യതിയാനം വരുത്തിയ ദാതാവില്‍ നിന്നെടുത്ത മൂലകോശം ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയയാണ് ആരോഗ്യശാസ്ത്രരംഗത്ത് നിര്‍ണായകമായിരിക്കുന്നത്. എച്ച്‌ഐവി പ്രതിരോധത്തിനും 18 മാസത്തേക്ക് ആന്റര്‍ട്രോവിയല്‍ മരുന്നു ചികില്‍സ തുടരുകയുമാണ് ചികില്‍സാപദ്ധതി. എയ്ഡ്‌സ് രോഗകാരികളായ എച്ച്‌ഐവി വൈറസുകളെ നിശ്ശേഷം നശിപ്പിക്കാനോ ഭേദമാക്കാനോ ആകില്ല, എന്നാല്‍ വൈറസുകളുടെ വളര്‍ച്ച മുരടിപ്പിക്കാനാകും.

എആര്‍വി എന്നറിയപ്പെടുന്ന ആന്റര്‍ട്രോവിയല്‍ ചികില്‍സാ പദ്ധതിയിലൂടെ വൈറസിന്റെ വ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യം. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളെജില്‍ ചികില്‍സയിലായിരുന്ന ബ്രിട്ടീഷ് പൗരനാണ് രോഗവിമുക്തി ലഭിച്ചത്. മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ മൂലകോശശസ്ത്രക്രിയക്ക് വിധേയനായത്. ഇന്ന് ഇയാളുടെ ശരീരത്തില്‍ വൈറസ് കണ്ടെത്താനാകുന്നില്ല. എയ്ഡ്‌സ് പൂര്‍ണമായും ലോകത്തു നിന്നു തുടച്ചു നീക്കാനാകുമെന്നതിന്റെ തെളിവാണ് പരീക്ഷണവിജയമെന്ന് വൈദ്യസംഘം പ്രത്യാശിക്കുന്നു. എന്നാല്‍ രോഗം പരിപൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുന്ന സാഹചര്യമായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. താത്വികമായി രോഗം ഭേദമാക്കിയെന്നു പറയാമെങ്കിലും രോഗവിമുക്തി നേടിയെന്നു പറയാവുന്ന സാഹചര്യമെത്തിയിട്ടില്ലെന്നാണ് ചികില്‍സയ്ക്കു നേതൃത്വം നല്‍കിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ രവീന്ദ്രഗുപ്ത പറയുന്നത്.

2007ല്‍ അമേരിക്കക്കാരനായ തിമോത്തി ബ്രൗണിലാണ് ആദ്യമായി എയ്ഡ്‌സ് രോഗവിമുക്തി കണ്ടതായി പറയപ്പെടുന്നത്. ജര്‍മനിയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് അമേരിക്കയിലാണ് രോഗവിമുക്തി കൈവരിക്കാനായത്. ഇയാളെ ബെര്‍ലിന്‍ രോഗിയെന്നാണ് വിളിക്കുന്നത്. 1980കളില്‍ ഇതു കണ്ടെത്തിയ ശേഷം ഇതുവരെ ലോകത്ത് മഹാരോഗം മൂലം 35 ദശലക്ഷം പേര്‍ മരിച്ചിരിക്കുന്നു. സങ്കീര്‍ണമായ വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശാസ്ത്രഗവേഷണം അടുത്തിടെ നിരവധി മരുന്ന് മിശ്രിതങ്ങളിലേക്കു വികസിച്ചിരുന്നു. 2003ലാണ് ഇയാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് തെളിഞ്ഞത്. 2012ആയപ്പോള്‍ ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന രക്താര്‍ബുദവും ബാധിച്ചു.

2016 ല്‍ കാന്‍സര്‍ വഷളായതിനെ തുടര്‍ന്നാണ് ഡോക്റ്റര്‍മാര്‍ മൂലകോശമാറ്റശസ്ത്രക്രിയയ്ക്ക് ഇയാളെ വിധേയനാക്കാന്‍ തീരുമാനിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ രോഗത്തെ അതിജീവിക്കാനുള്ള അവസാന അവസരമായിരുന്നു. എച്ച്‌ഐവി പ്രതിരോധം സാധ്യമാക്കുന്ന സിസിആര്‍5 ഡെല്‍റ്റ 32 എന്നറിയപ്പെടുന്ന ജനിതക വ്യതിയാനം മാത്രമേ ഏക പോംവഴിയായുള്ളോ എന്നായിരുന്ന അറിയേണ്ടിയിരുന്നത്. മൂലകോശമാറ്റ ശസ്ത്രക്രിയ സുഗമമായി കഴിഞ്ഞെങ്കിലും കോശസ്വീകരണം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി. ദാതാവിന്റെ പ്രതിരോധ കോശങ്ങള്‍ രോഗിയുടെ പ്രതിരോധകോശങ്ങളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണിത്.
ഇതിന്റെ ചികില്‍സക്രമം ചെലവേറിയതും സങ്കീര്‍ണ്ണവും അപകടകരവുമാണ്. യൂറോപ്യന്‍ വംശജരില്‍ ഭൂരിഭാഗത്തിനും സിസിആര്‍ 5 വികസിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നു. രണ്ടു രോഗികളിലും ഇത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു.

വൈറസ് വ്യപിക്കാതിരിക്കാനുള്ള ഗുളിക 99 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. നിത്യേനയുള്ള മരുന്നുസേവ അണുബാധ തടയും. ഭൂരിഭാഗം രോഗികളിലും, വൈറസ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലെത്തുന്നതോടെ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താനുമാകില്ല. മൂലകോശ ചികില്‍സ ഇത് എച്ച്‌ഐവി ബാധിതരില്‍ ഇത് ഉപയോഗിക്കുക പ്രായോഗികമല്ല. ഇതിന് ധാരാളം അപകടങ്ങള്‍ ഉണ്ട്. പ്രധാനമായും അര്‍ബുദരോഗികളടക്കമുള്ള എച്ച്‌ഐവി ബാധിതരില്‍ മരണനിരക്ക് കൂടാനിടയുണ്ട്. ദാതാക്കളെ കണ്ടെത്തുന്നതും ചെലവേറിയതുമായ രീതി ചികില്‍സ അപ്രായോഗികമാക്കുന്നു. കൂടുതല്‍ ഗവേഷണങ്ങള്‍ മേഖലയില്‍ നടത്തേണ്ടതുണ്ട്.

Comments

comments

Categories: Health
Tags: HIV Virus