Archive

Back to homepage
Top Stories

പ്രതീക്ഷ തിരിച്ചുപിടിച്ച് മോദി; വിപണിയില്‍ ഉണര്‍വ്

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമെന്നും ഭരണകക്ഷിക്ക് നേരിയ തിരിച്ചടിയേല്‍ക്കുമെന്നുമുള്ള വിലയിരുത്തില്‍ നിന്ന് ചുവടുമാറ്റി വിപണി വിദഗ്ധര്‍. രാഷ്ട്രീയാന്തരീക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണകക്ഷിക്കും കൂടുതല്‍ അനുകൂലമായി മാറിയെന്നാണ് വിപണിയുടെ പുതിയ അനുമാനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം കൂട്ടുകക്ഷി

FK News

ഇന്ത്യന്‍ ഇന്റര്‍നെറ്റ് വരിക്കാര്‍ 62.7 കോടിയിലേക്ക്

ന്യൂഡെല്‍ഹി: ഈ വര്‍ഷം രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 627 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് വ്യാപനമാണ് കുതിപ്പിന് കാരണമാവുകയെന്ന് വിപണി ഗവേഷണ സ്ഥാപനമായ കാന്തര്‍ ഐഎംആര്‍ബി പറയുന്നു. ഗ്രാമീണ ഇന്റര്‍നെറ്റ് വളര്‍ച്ചയും ഉപഭോഗവും മൂലം രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗം

Current Affairs

20 രൂപയുടെ നാണയം വരുന്നു

ന്യൂഡെല്‍ഹി: 20 രൂപ നാണയങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. 10 രൂപ നാണയം പുറത്തിറക്കിയിട്ട് പത്തു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ഇരുപത് രൂപ നാണയം അവതരിപ്പിക്കുന്നത്. 12 വശങ്ങളോടു കൂടിയ ആകൃതിയിലാണ് (ഡോഡ്കാഗണ്‍) നാണയമിറങ്ങുക. ഒന്ന്, രണ്ട്, അഞ്ച്,

FK News

യുഎസ്-ഇന്ത്യ വ്യാപാര കമ്മി 7% കുറഞ്ഞു

ന്യൂഡെല്‍ഹി: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018 ല്‍ ഇന്ത്യ-യുഎസ് വാണിജ്യ കമ്മി 1.6 ബില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞു. ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഉഭയകക്ഷി വ്യാപാര കമ്മിയില്‍ ഉണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി കമ്മി കുറയുകയും

FK News

ജീവത്യാഗം ചെയ്തവരുടെ മക്കള്‍ക്ക് ബൈജൂസിന്റെ പഠനസഹായം

ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ എജുക്കേഷണ്‍ ടെക്‌നോളജി കമ്പനിയും ഏറ്റവും വലിയ കെ12 ആപ്ലിക്കേഷന്റെ നിര്‍മ്മാതാക്കളുമായ ബൈജൂസ് ലേണിംഗ് ആപ്പ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച പട്ടാളക്കാരുടെ മക്കള്‍ക്ക് സമ്പൂര്‍ണ്ണ പഠനസഹായി നല്‍കുന്നു. സ്‌കൂള്‍ കരിക്കുലത്തിന് അനുസൃതമായ

FK News

ആദ്യ 20ല്‍ ഒരേയൊരു ഇന്ത്യന്‍; ഇത് അംബാനിയുടെ യുഗം

ന്യൂഡെല്‍ഹി: ബില്യണ്‍ ഡോളര്‍ കിലുക്കത്തില്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ച് മുന്നേറുകയാണ് രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമായ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അധിപനായ മുകേഷ്, ഫോബ്‌സിന്റെ ലോക സമ്പന്നപട്ടികയിലെ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരനായി മാറി. ജിയോയിലൂടെ

Business & Economy

അപ്രധാന ആസ്തികളുടെ വില്‍പ്പന ത്വരിതപ്പെടുത്താന്‍ പ്രത്യേക സെല്‍

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ അപ്രധാന ആസ്തികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നു. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് കീഴില്‍ പ്രത്യേക സെല്‍ രൂപീകരിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചു. അസെറ്റ് മോണിറ്റൈസേഷന്‍ സെല്‍ എന്നാണ് പുതിയ സംവിധാനം

FK News

ഹൗസിംഗ് ഫൈനാന്‍സ് കമ്പനികള്‍ക്കുള്ള മൂലധനമാനദണ്ഡം ശക്തിപ്പെടുത്താന്‍ എന്‍എച്ച്ബി

കൊല്‍ക്കത്ത: ഐല്‍&എഫ്‌സ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഹൗസിംഗ് ഫൈനാന്‍സ് കമ്പനികള്‍ക്കുള്ള മൂലധന പര്യാപ്ത അനുപാതം വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി). 2020 ആകുമ്പോഴേക്കും മൂലധന പര്യാപ്തത 13 ശതമാനവും 2022 ആകുമ്പോഴേക്കും 15 ശതമാനവും ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് എന്‍എച്ച്ബി

FK News

കേരളത്തിലേക്കെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: ആഗോള ടൂറിസം രംഗത്ത് തനതായ മുദ്ര പതിപ്പിച്ച കേരള ടൂറിസം വിപണി സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ട്രേഡ് മീറ്റ് നടത്തി. അമേരിക്കന്‍ വിപണിയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ കേരള ടൂറിസത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ട്രേഡ്

Arabia

യെമനിലെ ഐക്യരാഷ്ട്ര സഭ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 500 മില്യണ്‍ ഡോളര്‍ സൗദി സഹായം

ജിദ്ദ: യെമനിലെ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് സൗദി അറേബ്യ. സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് യെമന് കൂടുതല്‍ ധനസഹായം നല്‍കുമെന്ന് സൗദി പ്രഖ്യാപിച്ചത്. യെമനില്‍ നേരത്തെ സൗദി പ്രഖ്യാപിച്ച

Arabia

ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറച്ചു

ദുബായ്: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരവധി കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. ദുബായിലെ പ്രമുഖ ഡെവലപ്പര്‍മാരായ നഖീല്‍ , മജിദ് അല്‍ ഫുട്ടൈം തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ആഴ്ചകളില്‍ നൂറുകണക്കിന് തൊഴിലുകള്‍ വെട്ടിക്കുറച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പനയുടെ ആകൃതിയിലുള്ള

Arabia

ലാബിലുണ്ടാക്കിയ മാസം തീന്‍മേശ കയ്യടക്കുമോ..ഗള്‍ഫ് മേഖല ഭക്ഷ്യ സ്വയം പര്യാപ്തത നേടുമോ?

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ ഭക്ഷിക്കുന്ന ആഹാര സാധനങ്ങളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നൂതന സാങ്കേതിക മാര്‍ഗങ്ങളെ കുറിച്ച് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഗൗരവത്തോടെ ആലോചിക്കുന്നതും അതുകൊണ്ട് തന്നെയാണ് . വെര്‍ട്ടിക്കല്‍ ഫാര്‍മിംഗ്, ഇതുവരെ

Auto

ടിയാഗോ, ടിഗോര്‍ ഡീസല്‍ വേര്‍ഷന്‍ നിര്‍ത്തും

ന്യൂഡെല്‍ഹി : 2020 ഏപ്രില്‍ മാസത്തോടെ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെയും ടാറ്റ ടിഗോര്‍ സെഡാന്റെയും ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കും. 2020 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയില്‍ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. ഭാരത് സ്റ്റേജ് 6 പാലിക്കുന്നതിന്

Auto

ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ബഗ്ഗി കണ്‍സെപ്റ്റ്

ജനീവ : 89 ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ബഗ്ഗി കണ്‍സെപ്റ്റ്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ മോഡുലര്‍ ഇലക്ട്രിക് ഡ്രൈവ് (എംഇബി) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് ബഗ്ഗി കണ്‍സെപ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍

Auto

അവസാന മൂന്നില്‍ ഇടംപിടിച്ച് ഹ്യുണ്ടായ് സാന്‍ട്രോ

ജനീവ : ഈ വര്‍ഷത്തെ വേള്‍ഡ് അര്‍ബന്‍ കാര്‍ അവാര്‍ഡിനായി പരിഗണിക്കുന്ന കാറുകളുടെ അവസാന ചുരുക്കപ്പട്ടികയില്‍ ഹ്യുണ്ടായ് സാന്‍ട്രോ ഇടംപിടിച്ചു. കിയ സോള്‍, സുസുകി ജിമ്‌നി എന്നിവയാണ് അവസാന മൂന്നിലെ മറ്റ് രണ്ട് കാറുകള്‍. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍

Auto

കാര്‍ലോസ് ഗോണിന് ജാമ്യം

ടോക്കിയോ : നിസാന്‍ മോട്ടോര്‍ കമ്പനി മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോണിനെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ടോക്കിയോയില്‍ തടവിലായിരുന്നു ഗോണ്‍. ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ടോക്കിയോ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍നിന്ന് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സോപാധിക ജാമ്യമാണ്

Auto

സെര്‍ജിയോ മാര്‍ക്കിയോണേ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

ജനീവ : എഫ്‌സിഎ മുന്‍ സിഇഒ അന്തരിച്ച സെര്‍ജിയോ മാര്‍ക്കിയോണേയെ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി പ്രഖ്യാപിച്ചു. ജനീവ മോട്ടോര്‍ ഷോയില്‍ അദ്ദേഹത്തിനായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന്റെ നിലവിലെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മൈക്ക് മാന്‍ലി

Auto

ഔഡി ഇ-ട്രോണ്‍ കുടുംബത്തില്‍നിന്ന് ക്യു4 ഇ-ട്രോണ്‍ കണ്‍സെപ്റ്റ്

ജനീവ : ഔഡി ക്യു4 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. കോംപാക്റ്റ് 4 ഡോര്‍ എസ്‌യുവിയാണ് ക്യു4 ഇ-ട്രോണ്‍ കണ്‍സെപ്റ്റ്. വളരെയധികം ഫ്യൂച്ചറിസ്റ്റിക് ലുക്ക് ലഭിച്ച കണ്‍സെപ്റ്റ് കാറിന് 22 ഇഞ്ച് വീലുകള്‍ നല്‍കിയിരിക്കുന്നു. മാട്രിക്‌സ്

Health

പൊരിച്ച ഭക്ഷണം സ്ത്രീകള്‍ക്ക് ഭീഷണി

പതിവായി വറുത്തു പൊരിച്ച ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ മരണകാരണമായേക്കാമെന്ന് പഠനം. ഹൃദയാഘാതം പോലുള്ള ഗുരുതര രോഗമുണ്ടാക്കുമിത്. ആര്‍ത്തവം നിലച്ച സ്ത്രീകളിലാണിത് കൂടുതലെന്ന് ഒരു യുഎസ് പഠനം പറയുന്നു. വറുത്ത കോഴിയിറച്ചി, മത്സ്യം എന്നിവ ആഹാരക്രമത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യതയേറ്റും. പ്രായേണ

FK News

കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളില്‍ ആസ്ബറ്റോസ്

കാന്‍സര്‍കാരികളായ വിഷവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ സൗന്ദര്യവര്‍ധക ഉല്‍പ്പാദക കമ്പനി ക്ലെയെഴ്‌സ് സ്റ്റോഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡ് വില്‍ക്കുന്ന മൂന്ന് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേറ്റര്‍ (എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ഐ ഷാഡോ, കോണ്ടൂര്‍ പാലെറ്റ്, ടാല്‍ക്കം പൗഡര്‍