സൗദി മിസൈല്‍ പ്രതിരോധ സംവിധാനത്തിനായുള്ള ഫണ്ട് ലോക്ഹീഡിന് കൃത്യമായി ലഭ്യമാക്കുമെന്ന് പെന്റഗണ്‍

സൗദി മിസൈല്‍ പ്രതിരോധ സംവിധാനത്തിനായുള്ള ഫണ്ട് ലോക്ഹീഡിന് കൃത്യമായി ലഭ്യമാക്കുമെന്ന് പെന്റഗണ്‍

സൗദിയുമായി ആയുധ ഇടപാട് നടത്തുന്നതിന് 946 മില്യണ്‍ ഡോളറാണ് പെന്റഗണ്‍ ലോക്ഹീഡിന് നല്‍കുക

വാഷിംഗ്ടണ്‍ സൗദി അറേബ്യയില്‍ 15 ബില്യണ്‍ ഡോളറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട ധനസഹായം ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പിന് ലഭ്യമാക്കുമെന്ന് പെന്റഗണ്‍. 2017ല്‍ സൗദി അറേബ്യയുമായി ഒപ്പുവെച്ച 110 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറില്‍ ഉള്‍പ്പെട്ടതാണ് മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള ധനസഹായം.

സൗദിയുമായി ആയുധ ഇടപാട് നടത്തുന്നതിന് 946 മില്യണ്‍ ഡോളറാണ് പെന്റഗണ്‍ മെരിലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോസ്‌പേസ് കമ്പനിയായ ലോക്ഹീഡിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ നിന്നും 44 താഡ് ലോഞ്ചറുകളും മിസൈലുകളും അനുബന്ധ സാമഗ്രികളും വാങ്ങാനാണ് നിലവില്‍ സൗദി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഔദ്യോഗികമായി അംഗീകരിക്കുന്ന കത്തുകളില്‍ കഴിഞ്ഞ നവംബറില്‍ സൗദി ഉദ്യോഗസ്ഥരും അമേരിക്കന്‍ ഉദ്യോഗസ്ഥരും ഒപ്പുവെച്ചിരുന്നു.

പെന്റഗണ്‍ നല്‍കുന്ന വിവരപ്രകാരം നിലവിലുള്ള സൗദി അറേബ്യയിലെ കാലഹരണപ്പെട്ട പ്രതിരോധ സംവിധാനങ്ങള്‍ക്ക് പകരമായി പുതിയ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്) ടെക്‌നോളജിയെ പിന്തുണയ്ക്കുന്ന തരത്തില്‍ സൗദി മിസൈല്‍ ഡിഫന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ചറിനെ മാറ്റിയെടുക്കിക എന്ന ചുമതലയാണ് ലോക്ഹീഡിനുള്ളത്. പദ്ധതിക്കാവശ്യമായ എല്ലാ സാധന സാമഗ്രികള്‍ക്കും എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും മറ്റമുള്ള ചിലവുകളും ലോക്ഹീഡ് ഏറ്റെടുക്കുമെന്നാണ് കരാറില്‍ പറയുന്നത്.

സൗദി അറേബ്യയിലെ ഈ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള മന്ദതയും വരാതെ ലോക്ഹീഡിന് കൃത്യമായ ഫണ്ട് ലഭ്യത ഉറപ്പ് വരുത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയുടെ പങ്ക് സ്ംബന്ധിച്ച ചര്‍ച്ചകള്‍ ആഗോളതലത്തില്‍ ഉയരുമ്പോഴും സൗദിയുമായുള്ള 110 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് നിലനിര്‍ത്താന്‍ യുഎസ് പ്രതിരോധ വ്യവസായ മേഖലയും ട്രംപ് ഭരണകൂടവും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

Comments

comments

Categories: Arabia