ദീര്‍ഘനേര ജോലി സ്ത്രീകളില്‍ വിഷാദകാരണമാകുന്നു

ദീര്‍ഘനേര ജോലി സ്ത്രീകളില്‍ വിഷാദകാരണമാകുന്നു

ദീര്‍ഘമണിക്കൂറുകള്‍ ജോലി ചെയ്യുന്നത് വനിതാജീവനക്കാരില്‍
വിഷാദരോഗത്തിനിടയാക്കുമെന്ന് പഠനം. ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ സമയം ചെയ്യുന്ന സ്ത്രീകളിലാണ് രോഗത്തിന് കൂടുതല്‍ സാധ്യത. വാരാന്ത്യങ്ങളിലെ അമിതജോലി സ്ത്രീ- പുരുഷഭേദമെന്യേ മാനസികസംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കും.

സമയം ജോലി ചെയ്യുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന പ്രസിദ്ധീകരണത്തിലെ പുതിയ പഠനത്തില്‍ കണ്ടെത്തി. യുകെഎച്ച്എല്‍എസ് നടത്തിയ പഠനത്തിലാണ് നിഗമനം. ബ്രിട്ടണിലെ 40,000 കുടുംബങ്ങളിലാണു പഠനം നടത്തിയത്. 23,000-ത്തില്‍പ്പരം സ്ത്രീപുരുഷന്മാരില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചു.

ഇക്കൂട്ടത്തില്‍ ഏറ്റവും മോശപ്പെട്ട മാനസികാവസ്ഥയിലൂടെ പോയവര്‍ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്ത സ്ത്രീകളാണ്. അവര്‍ എല്ലാ വാരാന്ത്യവും ഓവര്‍ടൈം ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ഇവരെ സാധാരണ 35- 40 മണിക്കൂര്‍ ജോലി ചെയ്യുന്നവരുമായാണ് താരതമ്യം ചെയ്തത്. അതിന്റെ വ്യത്യാസം നിര്‍ണ്ണായകമായിരുന്നു

ഒരേ ജോലി ചെയ്യുന്ന ആണ്‍-പെണ്‍ ജീവനക്കാരില്‍ നിരവധി വ്യത്യാസങ്ങള്‍ കണ്ടെത്തി. സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതല്‍ നേരം ജോലി ചെയ്യുന്നത്. കൂടാതെ, പകുതിയിലധികം സ്ത്രീകളും വാരാന്ത്യവും ഓവര്‍ടൈം ജോലി ചെയ്യുന്നു.

ഇവരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാവുന്ന ചില ഘടകങ്ങള്‍ ലിംഗപരമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. വീട്ടുജോലിയും ഓഫിസ് ജോലിയും സ്ത്രീകളെ രോഗഗ്രസ്ഥരാക്കുന്നു. പുകവലി, കുറഞ്ഞവേതനം, അസ്വാതന്ത്ര്യം എന്നിവ അവരെ കൂടുതല്‍ വിഷാദരോഗികളായിരുന്നു. വിഷാദരോഗം ഇവരെ എളുപ്പം പിടികൂടുന്നു. പ്രധാന ജീവിത മാറ്റങ്ങള്‍, ട്രോമ, സമ്മര്‍ദ്ദം, ചില ശാരീരിക രോഗങ്ങള്‍ എന്നിവയെല്ലാം ഇവരില്‍ രോഗസാധ്യതകള്‍ കൂട്ടുന്നു. തുടര്‍ച്ചയായ ദുഃഖവും കുറ്റബോധവും വിനോദങ്ങളില്‍ താല്‍പര്യക്കുറവ്, ഉറക്കക്കുറവ് എന്നിവയും നിരാശയുടെ ലക്ഷണങ്ങളായി ഇവരില്‍ കാണപ്പെടുന്നു.

വിഷാദരോഗം സംബന്ധിച്ച തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് കാരണം കണ്ടൈത്താനായില്ലെന്നാണു ഗവേഷകര്‍ വിശദീകരിക്കുന്നത്. സ്ത്രീ പങ്കാളിത്തം കുറയ്ക്കാതെ തന്നെ അവരുടെ അമിതഭാരം ലഘൂകരിക്കാനുള്ള പുതിയ നയങ്ങള്‍ അവര്‍ പരിഗണിക്കാന്‍ തൊഴിലുടമകളോട് നിര്‍ദേശിക്കാനാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നത്.

Comments

comments

Categories: Health