മൈക്രോ എസ്‌യുവി കണ്‍സെപ്റ്റുമായി ടാറ്റ

മൈക്രോ എസ്‌യുവി കണ്‍സെപ്റ്റുമായി ടാറ്റ

എച്ച്2എക്‌സ് എന്ന കോഡ്‌നാമമാണ് നല്‍കിയിരിക്കുന്നത്. ടാറ്റ ഹോണ്‍ബില്‍ എന്ന പേരില്‍ വിപണിയിലെത്തിക്കും

ജനീവ : ടാറ്റ മോട്ടോഴ്‌സ് വിടാന്‍ ഭാവമില്ല. 89 ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസര്‍ഡ് എസ്‌യുവി, ബസര്‍ഡ് സ്‌പോര്‍ട് (ടാറ്റ ഹാരിയര്‍) എന്നീ മോഡലുകള്‍ അണിനിരത്തിയതുകൂടാതെ മൈക്രോ എസ്‌യുവി കണ്‍സെപ്റ്റ് കൂടി ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിച്ചു. എച്ച്2എക്‌സ് എന്ന കോഡ്‌നാമമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

എച്ച്2എക്‌സ് കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പ് 2020 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. 2020 രണ്ടാം പകുതിയില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. 3.8 മീറ്ററായിരിക്കും നീളം. ടാറ്റ ഹോണ്‍ബില്‍ എന്ന പേരിലായിരിക്കും വിപണിയിലെത്തുന്നത്.

പുതിയ ആല്‍ഫ ആര്‍ക്കിടെക്ച്ചറിലാണ് എച്ച്2എക്‌സ് കണ്‍സെപ്റ്റ് നിര്‍മ്മിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷ സ്വീകരിക്കും. മികച്ച പെര്‍ഫോമന്‍സ്, കണക്റ്റിവിറ്റി, കാബിനില്‍ വര്‍ധിച്ച സ്ഥലസൗകര്യം എന്നിവ മൈക്രോ എസ്‌യുവിയില്‍ പ്രതീക്ഷിക്കാമെന്ന് ടാറ്റ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര കെയുവി 100, മാരുതി സുസുകിയുടെ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

Comments

comments

Categories: Auto