ഡാറ്റയ്ക്ക് ഏറ്റവും വിലക്കുറവ് ഇന്ത്യയില്‍

ഡാറ്റയ്ക്ക് ഏറ്റവും വിലക്കുറവ് ഇന്ത്യയില്‍

ഒരു ജിഗാബൈറ്റ് ഡാറ്റയുടെ ഇന്ത്യന്‍ വില 0.26 ഡോളര്‍; യുഎസിനെയും യുകെയെയും ബഹുദൂരം പിന്നിലാക്കി

ന്യൂഡെല്‍ഹി: മൊബീല്‍ ഡാറ്റ വിലക്കുറവില്‍ യുകെയെയും യുഎസിനേയും പിന്തള്ളി ഇന്ത്യ. ഒരു ജിഗാബൈറ്റ് ഡാറ്റയുടെ വില ഇന്ത്യയില്‍ 0.26 ഡോളറാണ്. എന്നാല്‍ യുകെയില്‍ ഇത് 6.66 ഡോളറാണ്. യുഎസിലാണ് ഏറ്റവും ചെലവേറിയ നിരക്കുള്ളത്. ഒരു ജിഗാബൈറ്റ് ഡാറ്റയ്ക്ക് ശരാശരി 12.37 ഡോളറാണ് യുഎസിലെ വിലയെന്ന് വില താരതമ്യ സൈറ്റായ ‘കേബിള്‍.കോ.യുകെ’ പറയുന്നു. ലോകത്തിലെ 230 രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തിയത്. പട്ടികയില്‍ 136 ാം സ്ഥാനത്താണ് യുകെ. ഒരു ജിബിയുടെ ആഗോള ശരാശരി 8.53 ഡോളറാണ്.

കുറഞ്ഞ വിലയുള്ള രാജ്യങ്ങളില്‍ ഭൂരിഭാഗവും ഏഷ്യയില്‍ നിന്നുള്ളവയാണ്. ചൈന, തായ് വാന്‍, ദക്ഷിണ കൊറിയ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ മാത്രമാണ് ആഗോള ശരാശരിയേക്കാള്‍ ചാര്‍ജ് ഈടാക്കുന്നവ. ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള ഈ വില വ്യത്യാസത്തിന്റെ കാരണം കണ്ടുപിടിക്കുകയെന്നത് സങ്കീര്‍ണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിംബാബ്‌വേ (75.20 ഡോളര്‍), ഇക്വറ്റോറിയല്‍ ഗിനിയ (65.83 ഡോളര്‍), സെയിന്റ് ഹെലെന (55.47 ഡോളര്‍), ഫല്‍ക്‌ലന്‍ഡ് ഐലന്‍ഡ്‌സ് (47.39 ഡോളര്‍), ജിബൂട്ടി (37.92 ഡോളര്‍) എന്നിവയാണ് ഒരു ജിബി മൊബീല്‍ ഡാറ്റയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലയുള്ള രാജ്യങ്ങള്‍.

പശ്ചിമ യൂറോപ്പില്‍ ഏറ്റവും വില കുറഞ്ഞ മൊബീല്‍ ഡാറ്റ ലഭിക്കുന്നത് ഫിന്‍ലന്‍ഡിലാണ്. ഒരു ജിബി ഡാറ്റയ്ക്ക് 1.16 ഡോളറാണ് ഇവിടുത്തെ വില. 2 ഡോളറിന് താഴെ മൊബീല്‍ ഡാറ്റ വില വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങള്‍ ഡെന്‍മാര്‍ക്, മൊണാകൊ, ഇറ്റലി എന്നിവയാണ്. യുകെയേക്കാള്‍ കുറഞ്ഞ വില നല്‍കുന്ന 15 രാജ്യങ്ങളാണ് പശ്ചിമ യൂറോപ്പിലുള്ളത്.

ഡാറ്റ വിലക്കുറവുള്ള രാജ്യങ്ങള്‍ (ഒരു ജിഗാബൈറ്റ്)

രാജ്യം വില(ഡോളറില്‍)

ഇന്ത്യ 0.26

കിര്‍ഗിസ്ഥാന്‍ 0.27

കസാഖിസ്ഥാന്‍ 0.49

ഉക്രെയ്ന്‍ 0.51

റുവാണ്ട 0.56

Comments

comments

Categories: FK News