നൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കല്‍, ചിലവുകള്‍ കുറച്ച് യുഎഇ കമ്പനികള്‍

നൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കല്‍, ചിലവുകള്‍ കുറച്ച് യുഎഇ കമ്പനികള്‍

എണ്ണയിതര കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് ദുബായ് നാഷ്ണല്‍ ബാങ്ക് റിപ്പോര്‍ട്ട്

ദുബായ്: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ വ്യക്തമാക്കി കൊണ്ട് യുഎഇയിലെ എണ്ണയിതര കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കലിനാണ് യുഎഇ സാക്ഷ്യം വഹിക്കുന്നതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി മുന്നറിയിപ്പ് പുറത്തിറക്കി.

ഭൂരിഭാഗം ഓഹരികളും ദുബായ് സര്‍ക്കാരിന് കീഴിലുള്ള എമിറേറ്റ്‌സ് എന്‍ബിഡി കഴിഞ്ഞ ദിവസമാണ് യുഎഇയില്‍ ഉടനീളമുള്ള എണ്ണയിതര കമ്പനികളില്‍ തൊഴില്‍ വെട്ടിക്കുറക്കല്‍ വന്‍തോതില്‍ വര്‍ധിച്ച് വരികയാണെന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. എണ്ണ വിപണിക്ക് പുറത്ത്, നിര്‍മ്മാണ, സേവന, കെട്ടിട നിര്‍മ്മാണ, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നാനൂറോളം സ്വകാര്യ കമ്പനികളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്‍ബിഡി റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

2009ല്‍ സര്‍വ്വേ ആരംഭിച്ചതിന് ശേഷം കമ്പനികള്‍ അവരുടെ ജീവനക്കാരുടെ എണ്ണം വലിയ തോതില്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ബിസിനസ് നടത്തിക്കൊണ്ട് പോകുന്നതിനുള്ള കമ്പനികളുടെ ആത്മവിശ്വാസത്തിലും വലിയ തോതിലുള്ള ഇടിവുണ്ടായി. ഏറ്റവും കുറവ് ജീവനക്കാരെ മാത്രം നിലനിര്‍ത്തിക്കൊണ്ട് ചിലവ് കുറച്ച് മുന്നേറാനാണ് ഒട്ടുമിക്ക കമ്പനികളും താല്‍പര്യപ്പെടുന്നത്.

വിപണി സാഹചര്യങ്ങളും മത്സരാത്മക സമ്മര്‍ദ്ദങ്ങളുമാണ് കമ്പനികളിലെ ഈ മന്ദതയില്‍ പ്രതിഫലിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia