ഈ വര്‍ഷം ചിട്ടപ്പെടുത്തേണ്ട ആഹാരശീലം

ഈ വര്‍ഷം ചിട്ടപ്പെടുത്തേണ്ട ആഹാരശീലം

ആരോഗ്യവും ക്ഷേമവും രൂപപ്പെടുത്തുന്നതില്‍ ഭക്ഷണശീലങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ഏവര്‍ക്കുമറിയാം. പക്ഷേ സൂക്ഷ്മ ജൈവ സംവിധാനങ്ങളുടെ കാര്യമെടക്കുമ്പോള്‍ ആഹാരം ചെലുത്തുന്ന സ്വാധീനത്തിന്റെ കാര്യത്തെപ്പറ്റി നാം തികച്ചും അജ്ഞരാണു താനും. 2019 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച മികച്ച പോഷകാഹാര ഗവേഷണം സംബന്ധിച്ച അവലോകനം ഇതാ.

മികച്ച ആരോഗ്യശീലത്തില്‍ കൊണ്ടുവരേണ്ട ഒന്നാണ് ഇടവിട്ടുള്ള ഉപവാസം. അതായത്, ഓരോ ദിവസവും ഏതെങ്കിലു ഒരു നേരത്തെയെങ്കിലും ഭക്ഷണം ഉപേക്ഷിക്കുക. ഉപവാസം, ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഒരു വ്യക്തിയുടെ ആയുസ്സ് ദീര്‍ഘിപ്പിക്കുകയോ, നീര്‍ക്കെട്ടു പോലുള്ളവ കുറയ്ക്കുകയോ ചെയ്യും. സാധാരണയായി നമ്മുടെ ശരീരം ഊര്‍ജ്ജോല്‍പ്പാദനത്തിനായി കാര്‍ബോഹൈഡ്രേറ്റുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍, ഉപവാസം നടത്തുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയുകയും ശരീരം മറ്റ് വിഭവങ്ങള്‍ ഉപയോഗിക്കാനും തുടങ്ങുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതു തടഞ്ഞ് ശരീരത്തെ വിമലീകരിക്കുന്നു.

സാദാ ഭക്ഷണത്തില്‍ത്തന്നെ ഗുണകരമായി ഘടകങ്ങള്‍ ഉള്‍പ്പെടുത്തുക. എരിവ്, ഉപ്പ്, മസാലകളുടെ അമിതോപയോഗം കുറയ്ക്കുക. ചന, ബ്ലൂബെറിപഴങ്ങള്‍ പോലുള്ളവ കഴിക്കുന്നത് രക്തചംക്രമണം ഊര്‍ജ്ജിതമാക്കുകയും നാരുകള്‍ വര്‍ധിപ്പിക്കുകയും അതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിയോളജി: എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റാബോളിസം പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ചന പൊണ്ണത്തടി കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നു.
ഇവ ഉപാപചയ പ്രക്രിയകളെ ശക്തമാക്കുകയും ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും അമിതവണ്ണവുമായി ബന്ധപ്പെട്ട അടയാളങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

ആഗോള ഭക്ഷണരീതികളില്‍ പ്രധാന ഘടകങ്ങളായ സവാള, വെളുത്തുള്ളി എന്നിവ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. വെളുത്തുള്ളി ഇതിനകം പ്രകൃതിദത്ത ആന്റിബയോട്ടിക്കുകള്‍ക്ക് പ്രസിദ്ധമാണ്. ബാക്റ്റീരിയപ്രതിരോധ ഗുണങ്ങളുള്ളതിനാല്‍ പലരും പരമ്പരാഗതമായി പനിയെ നേരിടാനും പ്രാണികളുടെ കുത്തലില്‍ നിന്നേല്‍ക്കുന്ന വിഷാംശം നീക്കാനുമൊക്കെ ഉപയോഗിച്ചു വരുന്നു.

അധികം വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക, കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും പുഴുങ്ങി ഉപയോഗിക്കുക. ഉയര്‍ന്ന കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ അടങ്ങിയവ ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൃത്രിമ അഡിറ്റീവുകള്‍ പോഷകങ്ങൡല്ലാത്ത ജങ്ക് ഫുഡ് എന്നിവ ഉപേക്ഷിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health