സിഎന്‍ജി പതിപ്പില്‍ പുതിയ വാഗണ്‍ആര്‍

സിഎന്‍ജി പതിപ്പില്‍ പുതിയ വാഗണ്‍ആര്‍

ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിക്കുമ്പോള്‍ 33.54 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും

ന്യൂഡെല്‍ഹി : മൂന്നാം തലമുറ മാരുതി സുസുകി വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.0 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനില്‍ എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ (ഒ) വേരിയന്റുകളില്‍ മാത്രമായിരിക്കും വാഗണ്‍ആര്‍ സിഎന്‍ജി ലഭിക്കുന്നത്. യഥാക്രമം 4.84 ലക്ഷം, 4.89 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ ജനുവരി 23 നാണ് വിപണിയില്‍ അവതരിപ്പിച്ചത്.

ടോള്‍ ബോയ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റുകളും തത്തുല്യ പെട്രോള്‍ വേരിയന്റുകളും തമ്മില്‍ ഫീച്ചറുകളുടെ കാര്യത്തില്‍ വ്യത്യാസമില്ല. സെന്‍ട്രല്‍ ലോക്കിംഗ്, ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, 12 വോള്‍ട്ട് സോക്കറ്റ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, മാന്വല്‍ എസി തുടങ്ങിയവ സവിശേഷതകളാണ്.

പെട്രോള്‍ വാഗണ്‍ആര്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ എന്‍ജിന്‍ 68 എച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സിഎന്‍ജി കിറ്റ് നല്‍കിയതോടെ 59 എച്ച്പി കരുത്തും 78 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിക്കുമ്പോള്‍ 33.54 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് മാരുതി സുസുകി അവകാശപ്പെട്ടു. സിഎന്‍ജി വേരിയന്റുകള്‍ക്ക് പെട്രോള്‍ വേരിയന്റുകളേക്കാള്‍ ഏകദേശം 65,000 രൂപ അധികം വില വരും.

Comments

comments

Categories: Auto
Tags: Wagon R CNG