32 എംപി പോപ്-അ്പ് കാമറയുമായി വിവോ വി 15 പ്രോ വിപണിയില്‍

32 എംപി പോപ്-അ്പ് കാമറയുമായി വിവോ വി 15 പ്രോ വിപണിയില്‍

സ്മാര്‍ട്‌ഫോണില്‍ ആദ്യമായാണ് 32 എംപി പോപ് അപ് സെല്‍ഫി കാമറയെന്ന് വിവോ അവകാശപ്പെടുന്നു

മുംബൈ: ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ അത്യാധുനിക സാങ്കേതിക വിദ്യയില്‍ പുറത്തിറക്കിയ വിവോ വി15 പ്രോ ശ്രദ്ധേയമാകുന്നു. സ്മാര്‍ട്‌ഫോണില്‍ ആദ്യമായി പോപ്-അപ് സെല്‍ഫി കാമറ എന്നതാണ് പുതിയ സ്മാര്‍ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഐ ട്രിപ്പിള്‍ റിയര്‍ കാമറ, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജി, 6.53 ഇഞ്ച് സൂപ്പര്‍ അമോലെഡ് അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

91.64 ശതമാനമാണ് സ്‌ക്രീന്‍ ബോഡി അനുപാതം. 6 ജിബി റാമും 128ജിബി മെമ്മറിയുമുള്ള സ്മാര്‍ട്‌ഫോണിന്റെ വില 28,990 രൂപയാണ്. വിവോ ഇ സ്റ്റോര്‍, ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലും വിവോയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാണ്. ടോപാസ് ബ്ലൂ, റൂബി റെഡ് എന്നീ രണ്ട് നിറങ്ങളില്‍ മാര്‍ച്ച് ആറോടെ വിവോ വി 15പ്രോ ഉപഭോക്താക്കളിലേക്കെത്തും.

എഐ 48മില്യണ്‍ കോഡ് പിക്‌സല്‍ സെന്‍സറോഡുകൂടിയ 32എംപി പോപ്-അപ് സെല്‍ഫി കാമറ, ട്രിപ്പിള്‍ റിയര്‍ കാമറ എന്നിവ ഏറ്റവും മികച്ച രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സഹായിക്കുന്നതായി കമ്പനി പറയുന്നു.

675എഐഇ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്റ്റാകോര്‍ പ്രൊസസര്‍, 6ജിബി റാം 128 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 9.0 അടിസ്ഥാമാനാക്കിയ ഫണ്‍ടച്ച് ഒഎസ് 9 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഫോണിന്റെ മറ്റ് ഫീച്ചറുകള്‍.

Comments

comments

Categories: Tech