ബിസിനസ് വിഭാഗങ്ങള്‍ പുനസംഘടിപ്പിച്ച് ടാറ്റ സണ്‍സ്

ബിസിനസ് വിഭാഗങ്ങള്‍ പുനസംഘടിപ്പിച്ച് ടാറ്റ സണ്‍സ്

മുംബൈ: കണ്‍സ്യൂമര്‍, വ്യാപാരം, നിക്ഷേപം തുടങ്ങിയ പത്ത് വിഭാഗങ്ങളിലായി ബിസിനസ് പുനസംഘടിപ്പിച്ച് ടാറ്റ സണ്‍സ്. ടാറ്റ സണ്‍സിന്റെ പ്രതിനിധികളായിരിക്കും ഓരോ വിഭാഗത്തിന്റെയും മേല്‍നോട്ടം വഹിക്കുക. ഓരോ വിഭാഗത്തിന്റെയും ഏകോപനവും കാര്യക്ഷമമായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതില്‍ ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കും.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും ഈ ബിസിനസ് പുനസംഘടന സഹായിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കണ്‍സ്യൂമര്‍-റീട്ടെയ്ല്‍ വിഭാഗങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതാണ് ടാറ്റ സണ്‍സിന്റെ പദ്ധതിയിലെ ഏറ്റവും കടുത്ത നടപടി. ടാറ്റ കെമിക്കല്‍, ടാറ്റ ഗ്ലോബല്‍ ബിവ്‌റോജസ്, ടൈറ്റാന്‍, വോള്‍ട്ടാസ്, ക്രോമ, വെസ്റ്റ്‌സൈഡ്‌സ്, ട്രെന്‍ഡ്‌സ് എന്നീ കമ്പനികള്‍ ഇതോടെ ഒരുകുടക്കീഴിലാകും.

ഹോട്ടല്‍, വ്യോമയാന ബിസിനസുകളെ ടാറ്റ ഗ്രൂപ്പ് ഏകോപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോട്ടല്‍സും അനുബന്ധ സ്ഥാപനങ്ങളായ വിസ്താരയും എയര്‍ ഏഷ്യയും ഇതോടെ ട്രാവല്‍-ടൂറിസം വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഐടി, സ്റ്റീല്‍, ഓട്ടോമോട്ടീവ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എയ്‌റോസ്‌പേസ്&ഡിഫന്‍സ്, ടെലികോം&മീഡിയ, ട്രേഡിംഗ്&ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍.

Comments

comments

Categories: Business & Economy
Tags: Tata sons