കാനഡയ്‌ക്കെതിരെ വാവെയുടെ മെംഗ്

കാനഡയ്‌ക്കെതിരെ വാവെയുടെ മെംഗ്

ചൈനയുടെ ടെലികോം ഭീമന്‍ വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മെംഗ് വാന്‍സൗ കനേഡിയന്‍ അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നു. വാന്‍കവറില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്തതിലൂടെ ഭരണഘടനാപരമായ അവകാശങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് കാണിച്ചാണ് നിയമപരമായുള്ള മെംഗിന്റെ നീക്കം. ഡിസംബര്‍ ഒന്നിനാണ് വാന്‍കവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മെംഗിനെ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇറാനുമേലുള്ള യുഎസ് ഉപരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് അമേരിക്ക നടത്തിയ അപേക്ഷയുടെ പുറത്താണ് കാനഡ വാവെയ് തലവന്റെ മകളെ അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്റെ ഫോണുകളും കംപ്യൂട്ടറുകളും ലഗേജ്ജും പരിശോധന നടത്തിയെന്നും ഇത് അവകാശ ലംഘനമാണെന്നുമാണ് മെംഗിന്റെ വാദം.

വലിയ കോളിളക്കം സൃഷ്ടിച്ച നടപടിയായിരുന്നു ചൈനയിലെ അതിശക്ത വനിതകളിലൊരാളായ മെംഗിന്റെ അറസ്റ്റ്. ചൈനയ്ക്കുവേണ്ടി ചാരപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് വാവെയ് എന്നും ആരോപണങ്ങളുണ്ട്.

Comments

comments

Categories: FK News

Related Articles