എബിഎസ് നല്‍കി കെടിഎം 250 ഡ്യൂക്ക് പരിഷ്‌കരിച്ചു

എബിഎസ് നല്‍കി കെടിഎം 250 ഡ്യൂക്ക് പരിഷ്‌കരിച്ചു

എക്‌സ് ഷോറൂം വില 1.94 ലക്ഷം രൂപ

ന്യൂഡെല്‍ഹി : സ്റ്റാന്‍ഡേഡ് ഫീച്ചറായി ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം (എബിഎസ്) നല്‍കി കെടിഎം 250 ഡ്യൂക്ക് പരിഷ്‌കരിച്ചു. 1.94 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എബിഎസ് ഇല്ലാത്ത വേര്‍ഷനേക്കാള്‍ 14,000 രൂപ കൂടുതല്‍. കെടിഎം 390 ഡ്യൂക്ക് പോലെ ഡുവല്‍ ചാനല്‍ എബിഎസ് യൂണിറ്റാണ് നല്‍കിയിരിക്കുന്നത്. 390 ഡ്യൂക്കിലേതുപോലെ സൂപ്പര്‍മോട്ടോ മോഡ് ലഭിച്ചതിനാല്‍ പിന്‍ ചക്രത്തില്‍ എബിഎസ് സ്വിച്ച്ഓഫ് ചെയ്യാന്‍ സാധിക്കും.

സുരക്ഷാ ഫീച്ചര്‍ നല്‍കിയതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 2017 ല്‍ ഇന്ത്യയില്‍ എത്തിയതുപോലെ തുടരുന്നു. 250 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. 30 ബിഎച്ച്പി കരുത്തും 24 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേഡായി നല്‍കി. ഹോണ്ട സിബി300ആര്‍, യമഹ എഫ്ഇസഡ്-25 എന്നിവയാണ് പ്രധാന എതിരാളികള്‍.

കെടിഎം 390 ഡ്യൂക്കില്‍ കാണുന്ന ടിഎഫ്ടി (തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍) ഡിസ്‌പ്ലേയാണ് 250 ഡ്യൂക്കിന്റെ അന്തര്‍ദേശീയ പതിപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ 200 ഡ്യൂക്ക് ഉപയോഗിക്കുന്ന എല്‍സിഡി സ്‌ക്രീന്‍ ഇന്ത്യാ-സ്‌പെക് 250 ഡ്യൂക്കില്‍ നല്‍കിയിരിക്കുന്നു. 250 ഡ്യൂക്ക്, പുതിയ 390 ഡ്യൂക്ക് മോഡലുകള്‍ നിരവധി ഘടകങ്ങള്‍ പങ്കുവെയ്ക്കുന്നു. വലിയ 13.5 ലിറ്റര്‍ ഇന്ധന ടാങ്ക്, യുഎസ്ഡി ഫോര്‍ക്കുകള്‍, മോണോഷോക്ക് എന്നിവ ഇതിലുള്‍പ്പെടും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് കാണുന്നത്.

Comments

comments

Categories: Auto
Tags: KTM Duke 250