20 മില്ല്യണ്‍ ഡോളറില്‍ കണ്ണുവെച്ച് ഡെയ്‌ലി നിഞ്ച

20 മില്ല്യണ്‍ ഡോളറില്‍ കണ്ണുവെച്ച് ഡെയ്‌ലി നിഞ്ച

പ്രമുഖ പാല്‍, പലചരക്ക് വിതരണ സ്റ്റാര്‍ട്ടപ്പായ ഡെയ്‌ലി നിഞ്ച പുതിയ ഫണ്ടിംഗിലൂടെ 128-140 കോടി രൂപയുടെ (ഏകദേശം 20 മില്ല്യണ്‍) ധനസമാഹരണത്തിന് തയാറെടുക്കുന്നു. അമേരിക്കന്‍ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ സെക്വോയ കാപിറ്റലിന്റെ പിന്തുണയുള്ള കമ്പനിയാണ് ഡെയ്‌ലി നിഞ്ച. വിപണിയില്‍ മുന്നേറ്റം കൈവരിക്കുന്നതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഡെയ്‌ലി നിഞ്ചയിലുള്ള നിക്ഷേപകരുടെ താല്‍പ്പര്യവും വര്‍ധിച്ച് വരികയാണ്. 2015ല്‍ അനുരാഗ് ഗുപ്തയും സാഗര്‍ യല്‍നാര്‍ക്കറും ചേര്‍ന്ന് സ്ഥാപിച്ച ഡെയ്‌ലി നിഞ്ച, പാല്‍, ബ്രെഡ്, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ വിപണിയിലെത്തിക്കുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ കമ്പനി സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

Comments

comments

Categories: FK News
Tags: Daily ninja

Related Articles