ബ്രിട്ടന്റെ പുറത്തുപോകല്‍ ജൂണിലേക്ക്?

ബ്രിട്ടന്റെ പുറത്തുപോകല്‍ ജൂണിലേക്ക്?

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകുന്ന ബ്രെക്‌സിറ്റ് പദ്ധതി പ്രാവര്‍ത്തികമാകുന്നത് ജൂണ്‍ മാസത്തിലേക്ക് നീളുമോ? നിലവില്‍ മാര്‍ച്ച് 29 ആണ് ബ്രെക്‌സിറ്റ് പ്രക്രിയയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ബ്രിട്ടന്റെ പുറത്തുപോകലിനുള്ള അവസാന തിയതി. ഇത് ജൂണ്‍ മാസത്തിലേക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറയുന്നത്. തന്റെ കാബിനറ്റ് അംഗങ്ങളോട് ലിയോ ഇത് രഹസ്യമായി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അയര്‍ലന്‍ഡ് വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. സ്വവര്‍ഗരതിക്കാരനെന്ന് സ്വയം തുറന്ന് പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2017 ജൂണ്‍ 2നാണ് പ്രധാനമന്ത്രിപദത്തിലെത്തിയത്.

Comments

comments

Categories: FK News