കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം

കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും കര്‍ഷക ആത്മഹത്യകളും കണക്കിലെടുത്ത് കാര്‍ഷിക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്ത കാര്‍ഷിക വായ്പകളുടെ ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന വയനാട്ടിലെ കര്‍ഷകര്‍ക്ക് 2014 മാര്‍ച്ച് 31 വരെയും ഇടുക്കിയിലെ കര്‍ഷകര്‍ക്ക് 2011 ഒക്‌റ്റോബര്‍ 31 വരെയും ലഭിച്ചിരുന്ന ആനുകൂല്യം 2018 ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നല്‍കുന്ന കുടിശിക ആനുകൂല്യ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് വര്‍ധിപ്പിക്കാനും തീരുമാനമായെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രകൃതിക്ഷോഭം മുലമുള്ള നഷ്ടപരിഹാരം നല്‍കാന്‍ 85 കോടി രൂപ ഉടനെ അനുവദിക്കും. വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ ഉത്തരവ് പ്രകാരം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ ജാതി, ഗ്രാമ്പൂ എന്നീ വിളകള്‍ക്ക് നല്‍കുന്ന ധനസഹായം 100 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായി.

Comments

comments

Categories: FK News
Tags: Moratorium