അമിത ടിവികാഴ്ച 50കാര്‍ക്കു വിന

അമിത ടിവികാഴ്ച 50കാര്‍ക്കു വിന

ഒരു ദിവസം മൂന്നര മണിക്കൂറിലധികം ടെലിവിഷന്‍ കാണുന്നത് മധ്യവയ്‌സ്‌കരെ മറവിരോഗത്തിലേക്കു നയിക്കുമെന്ന് റിപ്പോര്‍ട്ട്. 50 വയസിനുമേല്‍ പ്രായമുള്ള 3,500 പേരില്‍ നടത്തിയ പരിശോധനയിലാണ് കണ്ടത്തല്‍. ആറ് വര്‍ഷത്തിലേറെയുള്ള ടിവികാഴ്ചാശീലം സംബന്ധിച്ചാണ് പഠനം നടത്തിയത്. മൂന്നര മണിക്കൂറില്‍ താഴെ മാത്രം ടിവി കാണുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവരിലെ ഓര്‍മക്കുറവ് രണ്ട് ഇരട്ടിയിലേറെ മോശമായിരുന്നുവെന്ന് കണ്ടെത്തി.

പ്രായമാകുന്നതോടെ ആളുകളുടെ ഓര്‍മശക്തി സ്വാഭാവികമായും കൂടുതല്‍ വഷളാകുന്നു. എന്നാല്‍ കൂടുതല്‍ ടി.വി കാണുന്നവരില്‍ ഈ പ്രക്രിയ സംഭവിക്കുന്നത് അതിവേഗത്തിലാണ്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളെജ് ആണ് ഗവേഷണം നടത്തിയത്. വേഗത്തിലുള്ള ഓര്‍മ്മക്കുറവില്‍ ടിവിക്ക് എത്രമാത്രം പങ്കുണ്ടെന്ന് കൃത്യമായി പറയാന്‍ ഗവേഷകര്‍ക്കാകുന്നില്ലെങ്കിലും ദീര്‍ഘനേരം ടിവി കാണുന്നതി കുറയ്ക്കുകയും വായനയും വ്യായാമവും പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ആളുകള്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പ്രതിദിനം മൂന്നര മണിക്കൂറില്‍ കൂടുതല്‍ ടെലിവിഷന്‍ കണ്ടവരില്‍ ശരാശരി എട്ടു മുതല്‍ 10% വരെ ഓര്‍മക്കുറവ് വരുത്തുമെന്ന് പഠനം കണ്ടെത്തി. ഇതില്‍ താഴെ സമയം ടിവി കാണുന്നവരിലും ഓര്‍മ്മക്കുറവ് കണ്ടെത്തിയെങ്കിലും അത് നാലു മുതല്‍ അഞ്ചു ശതമാനം വരെ ആയിരുന്നു. ഭാഷാ പ്രാവീണ്യത്തില്‍ ടിവി എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതിനും യാതൊരു തെളിവുമില്ല. വിനോദത്തിനും വിജ്ഞാനത്തിനുംന ടിവി കാണുന്നത് നല്ലതാണെങ്കിലും അതിനു ചെലവാക്കുന്ന സമയത്തില്‍ ഒരു ക്ലിപ്തത വേണമെന്നാണ് വിദഗ്ധനിര്‍ദേശം. മറ്റ് പ്രവൃത്തികളുമായി ടിവി കാഴ്ചയ്ക്ക് ഒരു സംതുലനം പാലിക്കാനാകണം.

ജീവിതശൈലി, മറ്റു ശീലങ്ങള്‍, വ്യായാമം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയും ആളുകളോട് ഗവേഷകര്‍ ചോദ്യം ചോദിച്ചിരുന്നു. എന്തൊക്കെ ടിവി പരിപാടികളാണ് കാണുന്നതെന്ന് ചോദിച്ചില്ലെങ്കിലും ചില പരിപാടികള്‍ വ്യക്തികളുടെ അവബോധത്തെ ബാധിക്കുന്നതായി മനസിലാക്കാനായി. മുതിര്‍ന്നവരില്‍ പലരും സീരിയലുകള്‍ പോലുള്ള വിനോദപരിപാടികളാണ് കൂടുതല്‍ കാണുന്നതെന്നു പ്രതികരിച്ചു. ഇത് അവരുടെ ചിന്താശേഷിയെയും ബോധതലങ്ങളെ.ും ബാധിച്ചതായി കണ്ടെത്തി.

Comments

comments

Categories: Health