അലസലിനു ശേഷം ഉടന്‍ ഗര്‍ഭധാരണം നല്ലത്

അലസലിനു ശേഷം ഉടന്‍ ഗര്‍ഭധാരണം നല്ലത്

ഗര്‍ഭം അലസിപ്പോകുകയോ പ്രസവത്തില്‍ കുട്ടി മരിച്ചു പോകുകയോ ചെയ്യുന്ന പക്ഷം അടുത്ത കുട്ടിക്കുള്ള ശ്രമത്തിന് അധികം കാത്തിരിപ്പു വേണ്ടെന്ന് പഠനം. ഇത്തരം സംഭവങ്ങള്‍ക്കു ശേഷം അടുത്ത ഗര്‍ഭധാരണത്തിന് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് പൊതുവേ നിര്‍ദേശിക്കാറുണ്ടെങ്കിലും ഇതു ശരിവെക്കുന്ന തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള 14,000 പേരില്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള ഇടവേളയിലുള്ള ഗര്‍ഭധാരണം, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈ കണ്ടെത്തലുകള്‍ നിര്‍ണായകവും ആശ്വാസകരവുമാണ്. ബ്രിട്ടണില്‍ 225 പ്രസവങ്ങളില്‍ ഒരെണ്ണം അലസിപ്പോകുന്നുണ്ട്. അതായത് ഗര്‍ഭധാരണത്തിനു ശേഷം ആറുമാസത്തിനുള്ളില്‍ കുഞ്ഞ് മരിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഗര്‍ഭമലസല്‍ 2000ത്തിനു ശേഷം ബ്രിട്ടണില്‍ കുറഞ്ഞിട്ടുണ്ട്, 2015 ആയപ്പോഴേക്കും ഈ നിരക്കില്‍ വലിയ വര്‍ധനയുമുണ്ടായി. എന്നാല്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് അത്രക്ക് ആശാവഹമല്ല.

പല രാജ്യങ്ങളിലും ഗര്‍ഭമലസലിനു ശേഷം ഗര്‍ഭം ധരിക്കുന്നതു സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലന്നതാണ് വാസ്തവം. ഗര്‍ഭമലസിയെന്ന സത്യം മനസിലാക്കി കഴിഞ്ഞാല്‍ അത് ഉള്‍ക്കൊണ്ട ശേഷം മാനസികസാന്നിധ്യം എപ്പോള്‍ നേടുന്നുവോ അപ്പോള്‍ മുതല്‍ ഗര്‍ഭധാരണത്തിനുള്ള തയാറെടുപ്പു നടത്താവുന്നതേയുള്ളൂ. മറ്റൊരു കുഞ്ഞിനുവേണ്ടി ശ്രമിക്കുന്നതില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കാന്‍ ശാരീരികമായ കാരണങ്ങളൊന്നുമില്ല. പലപ്പോഴും സമ്മര്‍ദ്ദമാണ് ദമ്പതികളെ ഇതില്‍ നിന്നു തടയുന്നത്.

ഓസ്‌ട്രേലിയ, ഫിന്‍ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളിലെ 37 വയസ്സിനു മുകളിലുള്ള ഗര്‍ഭം അലസിയ 14,452 സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ അടുത്ത ഗര്‍ഭത്തില്‍ രണ്ടു ശതമാനം മാത്രമാണ് അലസിയതെന്നു കണ്ടെത്തി. 18% പേരില്‍ മാസം തികയാതെയുള്ള പ്രസവങ്ങളും ഒമ്പതു ശതമാനം സാധാരണ പ്രവസങ്ങളുമായിരുന്നുവെന്നു കണ്ടെത്തി. അലസലിനു ശേഷം ഒരു വര്‍ഷത്തിനിടെ ഗര്‍ഭം ധരിച്ചവര്‍ക്കിടയില്‍ ഒരു വര്‍ഷമോ അധികമോ കാത്തിരുന്നവരേക്കാള്‍ അധികം ഗര്‍ഭമലസലോ മാസം തികയാതെയുള്ള പ്രസവങ്ങളോ കണ്ടെത്തിയതുമില്ല.

Comments

comments

Categories: Health