ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ട്രംപ്

ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ട്രംപ്

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവയ്ക്ക് സമാനമായ നികുതി ചുമത്തുമെന്നും ട്രംപ്

വാഷിംഗ്ടണ്‍: ഏറ്റവും ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനു സമാനമായ നികുതി ചുമത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കണ്‍സര്‍വേറ്റീസ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഇവയുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തിയിരുന്ന തീരുവ 100 ശതമാനമാണ്. ചര്‍ച്ചയിലൂടെ ഇത് 50 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. തീരുവ ഇളവ് ഇത് മതിയാകില്ലെങ്കിലും ഇത് സ്വീകാര്യമാണെന്ന് ട്രംപ് പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് അയക്കുന്ന മോട്ടോര്‍സൈക്കിളിന് വെറും 2.4 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന തീരുവയാണ് ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നതെന്നും വലിയ അന്തരമാണ് നികുതി നിരക്കിലുള്ളതെന്നും ഇത് നൈതികമല്ലെന്നും ട്രംപ് പറയുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായ തലത്തിലുള്ള ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

വലിയ തോതില്‍ ഇന്ത്യ നികുതി നിരക്കുകൡ മാറ്റം വരുത്തുന്നുണ്ടെന്നാണ ട്രംപിന്റെ ആരോപണം. പക്ഷെ, 100 ശതമാനം നികുതി ഇന്ത്യക്കുമേല്‍ ചുമത്തില്ല. മോട്ടോര്‍സൈക്കിളിന്റെ തീരുവ 25 ശതമാനമാക്കി ഉയര്‍ത്തുമെന്നും ട്രംപ് പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ നിരവധി ആഭ്യന്തര-ആഗോള വിഷയങ്ങളെ കുറിച്ച് ട്രംപ് സംസാരിച്ചു. ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി സഹകരണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy