കുട്ടികളുടെ ഭാവിക്കായി ഭാരതി അക്‌സയുടെ ലൈഫ് ഷൈനിംഗ് പ്ലാന്‍

കുട്ടികളുടെ ഭാവിക്കായി ഭാരതി അക്‌സയുടെ ലൈഫ് ഷൈനിംഗ് പ്ലാന്‍

മാതാപിതാക്കള്‍ക്ക് ലൈഫ് കവറേജും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നതാണ് പുതിയ പ്ലാനെന്ന് കമ്പനി അവകാശപ്പെടുന്നു

കോഴിക്കോട്: കുട്ടികളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാന്‍ ലൈഫ് ഷൈനിംഗ് സ്റ്റാര്‍സ് പ്ലാനുമായി ഭാരതി അക്‌സ ലൈഫ് ഇന്‍ഷുറന്‍സ്. മാതാപിതാക്കള്‍ക്ക് ലൈഫ് കവറേജും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നതാണ് പുതിയ പ്ലാനെന്ന് കമ്പനി അവകാശപ്പെടുന്നു. കുട്ടികളുടെ ഉപരിപഠന ചെലവുകള്‍ക്ക് ഉള്‍പ്പെടെ സാമ്പത്തിക സഹായവും സുസ്ഥിരതയും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

ഫഌ്‌സി, ആന്വല്‍ എന്നിങ്ങനെ രണ്ട് ഇനങ്ങള്‍ പുതിയ പ്ലാനിലുണ്ട്. ഇവ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറാവുന്ന അവസരവുമുണ്ട്. മെച്യൂരിറ്റി ആയാല്‍ ഒറ്റയടിക്കോ അല്ലെങ്കില്‍ ഇഷ്ടമുള്ളപ്പോഴോ പണം എടുക്കാവുന്നതാണ് ഫ്‌ളെക്‌സി പേഔട്ട്. ആന്വല്‍ പേഔട്ടില്‍ മെച്യൂരിറ്റി കഴിഞ്ഞാലുള്ള ഓരോ വര്‍ഷവും അഞ്ച് തുല്യവാര്‍ഷിക തുക നല്‍കും. പോളിസി ഉടമ മരണപ്പെട്ടാല്‍ പ്രിമിയം അടയ്ക്കാതെത്തന്നെ പോളിസി തുടരുകയും മെച്യുരിറ്റി കൈവരിക്കുകയും ചെയ്യാം-കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രിമിയം അടയ്ക്കുന്നതിന് ഒന്‍പത് ഇനങ്ങളാണുള്ളത്. അപ്രതീക്ഷിത സാമ്പത്തിക ചെലവുകള്‍ കണ്ടെത്തുന്നതിന് ഭാരതി അക്‌സ ലൈഫ് ഹോസ്പി കാഷ് റൈഡര്‍, ആക്‌സിഡന്റല്‍ ഡെത്ത് ബെനിഫിറ്റ് റൈഡര്‍, ലൈഫ് ടേം റൈഡര്‍ എന്നിവ വഴി വായ്പ എടുക്കാം. ഇതിനായി അധിക പ്രിമിയം പിന്നീട് അടയ്ക്കണം. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലൈഫ് ഷൈനിംഗ് സ്റ്റാര്‍സ് പ്രിമിയം സ്വന്തമാക്കാം. നികുതി ഇളവുകളും ലഭ്യമാകും.

Comments

comments

Categories: FK News