സ്മൃതിഭ്രംശ ചികില്‍സയില്‍ വഴിത്തിരിവ്

സ്മൃതിഭ്രംശ ചികില്‍സയില്‍ വഴിത്തിരിവ്

പുതിയതായി കണ്ടെത്തിയ അല്‍സ്‌ഹൈമേഴ്‌സ് ജീനുകള്‍ ഭാവിചികില്‍സ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ തരുന്നു

അല്‍സ്‌ഹൈമേഴ്‌സ് ചികില്‍സയില്‍ വഴിത്തിരിവാകുന്ന കണ്ടുപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. യുഎസിലും യൂറോപ്പിലുമുള്ള 94,000 ലധികം ജനങ്ങളുടെ ജനിതകഘടനയുടെ ഒരു വിശകലനത്തില്‍ കണ്ടെത്തിയ നാല് വ്യതിയാനങ്ങളാണ് ഇതിലേക്കു നയിച്ചത്. അല്‍സ്‌ഹൈമേഴ്‌സ് സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജനിതകവ്യതിയാനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീനുകള്‍ മുമ്പ് തിരിച്ചറിഞ്ഞ രോഗകാരിണികളായ ജനിതകഘടകങ്ങള്‍ക്കൊപ്പം ചേര്‍ന്നു രോഗം വികസിപ്പിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതായാണു മനസിലാക്കാനായത്.

അല്‍സ്‌ഹൈമേഴ്‌സ് ചികില്‍സയില്‍ നിര്‍ണായകമായ ഒരു പഠനമാണിതെന്ന് ന്യൂറോളജിസ്റ്റ് ഡോ. റിച്ചാര്‍ഡ് ഐസക്ക്‌സണ്‍ പറയുന്നു. രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ കണ്ടുപിടിത്തത്തിനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കണ്ടുപിടിത്തം അല്‍സ്‌ഹൈമേഴ്‌സ് രോഗചികില്‍സാരംഗത്തെ ദൈനംദിന പ്രവര്‍ത്തനങ്ങൡ വലിയ മാറ്റമൊന്നും ഉടനടി ഉണ്ടാക്കില്ലെങ്കിലും സ്മൃതിഭ്രംശ രോഗചികില്‍സയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്ന് അല്‍സ്‌ഹൈമേഴ്‌സ് അസോസിയേഷന്റെ സീനിയര്‍ ഡയറക്റ്റര്‍ ഹീഥര്‍ സ്‌നൈഡര്‍ സമ്മതിക്കുന്നുണ്ട്.

രാജ്യാന്തര ജനിതകഘടനാ സ്മൃതിഭ്രംശരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി മിയാമി യൂണിവേഴ്‌സിറ്റിയിലെ ഹുസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ജീനോമിക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരുടെ ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം അമേരിക്കയിലെയും യൂറോപ്പിലെയും ഈരണ്ട് കേന്ദ്രങ്ങള്‍ വീതം ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തിരുന്നു.

അല്‍സ്‌ഹൈമേഴ്‌സ് രോഗികളുടെ ഒരു സംഘവുമായി, രോഗലക്ഷണങ്ങള്‍ കാണിക്കാത്ത സംഘത്തിന്റെ താരതമ്യപഠനത്തില്‍ 75,000 ആള്‍ക്കാരില്‍ 11 ജനിതക ഘടകങ്ങള്‍ കണ്ടെത്തിയിരുന്നു. 2013ല്‍ നടത്തിയ പഠനത്തിനു മുമ്പ് രോഗത്തിന്റെ വികസനം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ പഠനത്തില്‍ 94,000 ആയി എണ്ണം വര്‍ദ്ധിച്ചു. 30% കൂടുതല്‍ ഡേറ്റകളാണ് ഇതില്‍ അപഗ്രഥിച്ചത്. മുമ്പ് കണ്ടെത്തിയ 20 ജീനുകള്‍ക്കു പുറമെ നാലെണ്ണം കൂടി ഗവേഷകര്‍ ഇതിന്റെ കൂടെ ചേര്‍ക്കുകയുണ്ടായി. ഈ പുതിയ നാലു ജീനുകള്‍ക്കൊപ്പം മുമ്പ് കണ്ടെത്തിയിട്ടുള്ള ഒരു ജീനിനും അല്‍സ്‌ഹൈമേഴ്‌സ് ഉണ്ടാക്കുന്നതിലുള്ള പങ്കു സംബന്ധിച്ചാണ് ഗവേഷണം നടത്തുന്നത്.

അല്‍സ്‌ഹൈമേഴ്‌സ് ഒരു സങ്കീര്‍ണ രോഗമാണ്, അത് ഹണ്ടിങ്ടണ്‍സോ പാര്‍ക്കിന്‍സണ്‍സോ (വിറവാതം) പോലുള്ള മസ്തിഷ്‌ക രോഗമല്ല. ഈ രോഗങ്ങള്‍ക്ക് ഏതെങ്കിലും ഒരു ജീനില്‍ വരുന്ന മാറ്റമാണ് കാരണമെങ്കില്‍ അല്‍സ്‌ഹൈമേഴ്‌സില്‍ നിരവധി ജീനുകള്‍ക്കാണ് നാശം സംഭവിക്കുന്നത്. അല്‍സ്‌ഹൈമേഴ്‌സ് ചികില്‍സക്കു സംഭാവന ചെയ്യാന്‍ കഴിയുന്ന വളരെ അപൂര്‍വ ജനിതകവ്യതിയാനങ്ങള്‍ക്കു ശാസ്ത്രലോകം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതില്‍ വിജയം വരിക്കാന്‍ കഴിഞ്ഞില്ല. അതിനുള്ള മാതൃകാവികസനം ലഭ്യമായിരുന്നില്ല.

അല്‍സ്‌ഹൈമേഴ്‌സ് ഉണ്ടാകാന്‍ കരളും വൃക്കയും ഉല്‍പ്പാദിപ്പിക്കുന്ന അമിലോയ്ഡ് മാംസ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിലെ ചില ജീനുകള്‍ക്കുമുള്ള പങ്ക് മുന്‍കാല പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ പുതിയ പഠനത്തില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും അമിലോയ്ഡ് മാംസ്യം ഇപ്പോഴും രോഗകാരിയായി പരിഗണിക്കപ്പെടുന്നു. മസ്തിഷ്‌കകോശങ്ങളുടെ നാശം നാഡീവ്യൂഹത്തിന് വലിയ അപകട ഭീഷണിയാണ്. ഇത് സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയേക്കാം, മറവിരോഗങ്ങള്‍ ഉണ്ടാക്കുന്നത് കോശങ്ങളുടെ നാശം തന്നെയാണ്. അല്‍സ്‌ഹൈമേഴ്‌സ് പ്രതിരോധശേഷി കൈവരിക്കാന്‍ കഴിയുന്ന ഒരു ഡസന്‍ ജീനുകളെങ്കിലുമുണ്ട്. ഇത് പുതിയ മരുന്ന് കണ്ടെത്തുന്നതിന് സഹായിക്കും.

മാതൃകാവലുപ്പത്തിന്റെ വര്‍ദ്ധനവ് ഗവേഷകര്‍ക്ക്, അല്‍സ് ഹൈമേഴ്‌സിന്റെ വളര്‍ച്ചയെ സ്വാധീനിച്ചേക്കാവുന്ന ജനിതക കൂട്ടങ്ങളെ കണ്ടെത്താന്‍ സഹായിച്ചു. ഈ ജീനുകളില്‍ ചിലത് ഒന്നിലധികം ധര്‍മ്മങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളവയുമാണ്. പല രോഗങ്ങളും ഉണ്ടാകാന്‍ ഇവ കാരണമായേക്കും. ഓരോ വ്യക്തിയിലും രോഗസാധ്യത പ്രവചിക്കാനും ചികില്‍സിക്കാനും 25 ജീനുകളിലും ഇതര ജനിതക ഘടകങ്ങളിലും വരുന്ന മാറ്റങ്ങള്‍ ഉപകരിക്കും. തുടര്‍ഗവേഷണങ്ങള്‍ ഉചിതമായ മരുന്നു നിര്‍മാണത്തിലേക്കു നയിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Health
Tags: Alzheimers