പത്തില്‍ അഞ്ച് കമ്പനികള്‍ക്ക് നേട്ടം; കൂട്ടിച്ചേര്‍ത്തത് 35,503 കോടി രൂപ

പത്തില്‍ അഞ്ച് കമ്പനികള്‍ക്ക് നേട്ടം; കൂട്ടിച്ചേര്‍ത്തത് 35,503 കോടി രൂപ

ടിസിഎസ് ആണ് കഴിഞ്ഞ വാരം വിപണിയില്‍ എറ്റവും കൂടുതല്‍ നേട്ടം കൊയ്ത കമ്പനി

മുംബൈ: ഓഹരി വിപണിയിലെ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 35,503 കോടി രൂപയുടെ വര്‍ധന. ടാറ്റ കസള്‍ട്ടന്‍സി സര്‍വീസസാണ് (ടിസിഎസ്) കഴിഞ്ഞ വാരം വിപണിയില്‍ എറ്റവും കൂടുതല്‍ നേട്ടം കൊയ്ത കമ്പനി.

ഇന്‍ഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നിവയാണ് വിപണിയില്‍ നേട്ടം കുറിച്ച മറ്റ് കമ്പനികള്‍. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വിപണിയില്‍ നഷ്ടം നേരിട്ടു. ടാറ്റ കസള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂല്യത്തില്‍ 24,671.93 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 7,47,343.7 കോടി രൂപയിലെത്തി.

4,328.83 കോടി രൂപയാണ് ഐടിസി വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3,40,369.6 കോടി രൂപയായി ഉയര്‍ന്നു. 3,407.55 കോടി രൂപയാണ് ടെക് ഭീമന്‍ ഇന്‍ഫോസിസ് കഴിഞ്ഞയാഴ്ച കൂട്ടിച്ചേര്‍ത്തത്. ഇതോടെ മൊത്തം മൂല്യം 3,23,782.7 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 1,963.41 കോടി രൂപ ഉയര്‍ന്ന് 2,43,597.3 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 1,131.27 കോടി രൂപ വര്‍ധിച്ച് 2,27,770.4 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്‌യുഎല്‍) മൊത്തം മൂല്യത്തില്‍ 7,110.87 കോടി രൂപയുടെ ഇടിവുണ്ടായി. കമ്പനിയുടെ മൂല്യം ഇതോടെ 3,75,555.8 കോടി രൂപയായി. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 4,344.84 കോടി രൂപ ഇടിഞ്ഞു. 3,739.81 കോടി രൂപയുടെ ഇടിവാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യത്തില്‍ ഉണ്ടായത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 3,19,880.7 കോടി രൂപയാണ് എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം. ആര്‍ഐഎല്ലിന്റേത് 7,77,564.2 കോടി രൂപയും.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൂല്യം 2,757.11 കോടി രൂപ കുറഞ്ഞ് 2,34,039.5 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 2,300.05 കോടി രൂപ ഇടിഞ്ഞ് 5,67,036.2 കോടി രൂപയായി. വിപണി മൂല്യത്തില്‍ മുന്നില്‍ ആര്‍ഐഎല്‍ ആണ്. രണ്ടാം സ്ഥാനത്ത് ടിസിഎസും. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് വിപണി മൂല്യത്തില്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളിലുള്ളത്.

Comments

comments

Categories: Business & Economy
Tags: Companies