മഞ്ഞള്‍ വിലയില്‍ ഇതുവരെ പ്രകടമായത് 24 ശതമാനം ഇടിവ്

മഞ്ഞള്‍ വിലയില്‍ ഇതുവരെ പ്രകടമായത് 24 ശതമാനം ഇടിവ്

ഡിസംബറില്‍ മഞ്ഞള്‍ വില ടണ്ണിന് മഞ്ഞള്‍ വില ടണ്ണിന് 85,000 രൂപ എന്ന ഉയര്‍ന്ന നിലയിലായിരുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മഞ്ഞള്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ വലിയ ഇടിവ് ആഗോള തലത്തില്‍ തന്നെ വലിയ വില വര്‍ധനയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ നടപ്പു വിള വര്‍ഷത്തില്‍ ഉല്‍പ്പാദനവും സംഭരണവും വര്‍ധിച്ചതോടെ സ്ഥിതി മാറിയിരിക്കുകയാണ്. 2019ല്‍ ഇതുവരെ 24 ശതമാനം ഇടിവ് മഞ്ഞളിന്റെ വിലയില്‍ ഉണ്ടായിക്കഴിഞ്ഞു.

ഔഷധ ഗുണങ്ങള്‍ മൂലം മഞ്ഞളിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആവശ്യകതയില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. എന്നാല്‍ ആഗോള വിപണികളിലെ സാധ്യതകള്‍ വേണ്ട വിധത്തില്‍ ഇന്ത്യക്ക് ഉപയോഗിക്കാന്‍ സാധിക്കാനായിട്ടില്ലെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. വളരേ കുറഞ്ഞ വിലയില്‍ തങ്ങളുടെ വിലവുകള്‍ വില്‍ക്കേണ്ട സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മഞ്ഞള്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൃഷിയിറക്കിയതിനു ശേഷം 9 മാസക്കാലമാണ് മഞ്ഞള്‍ വിളവെടുക്കുന്നതിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ വിതയുടെ വിളവെടുപ്പ് ജനുവരിയിലാണ് നടന്നത്. ഡിസംബറില്‍ മഞ്ഞള്‍ വില ടണ്ണിന് മഞ്ഞള്‍ വില ടണ്ണിന് 85,000 രൂപ എന്ന ഉയര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ പുതിയ വിളവെടുപ്പ് തുടങ്ങിയതോടെ വില കുത്തനേ ഇടിഞ്ഞു. ഫെബ്രുവരിയിലും വില താഴേക്കു വരികയായിരുന്നു. നിലവില്‍ ടണ്ണിന് 65,000 രൂപയാണ് മഞ്ഞള്‍ വില.

വിലയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ച് മഞ്ഞള്‍ സംഭരണം ഏറ്റെടുക്കണമെന്നാണ് വ്യാപാരികളും കര്‍ഷകരും ആവശ്യപ്പെടുന്നത്. 70 കിലോ തൂക്കം വരുന്ന ശരാശരി 6.5 മില്യണ്‍ ചാക്ക് മഞ്ഞളാണ് പ്രതിവര്‍ഷം ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ 1 മില്യണ്‍ ബാഗിനടുത്ത് ജപ്പാന്‍, മലേഷ്യ, ബംഗ്ലാദേശ്, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നു. ആഗോള തലത്തില്‍ മഞ്ഞള്‍ കയറ്റുമതിയുടെ 80 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം പരിഗണിക്കുമ്പോള്‍ പക്ഷേ കയറ്റുമതി പരിമിതമാണ്. 7 മില്യണ്‍ ചാക്കിന്റെ ഉല്‍പ്പാദനമാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 6 മില്യണ്‍ ചാക്കായിരുന്നു.

Comments

comments

Categories: FK News
Tags: Turmeric

Related Articles