വാരാന്ത്യ ഉറക്കം പൊണ്ണത്തടിയുണ്ടാക്കും

വാരാന്ത്യ ഉറക്കം പൊണ്ണത്തടിയുണ്ടാക്കും

സാധാരണ ജോലിത്തിരക്കുള്ള ഇടദിവസങ്ങളില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവരുടെ പ്രധാന ശീലമാണ് വാരാന്ത്യത്തില്‍ കിട്ടുന്ന അവധി ദിനം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുകയെന്നത്. പക്ഷേ ഇത് അപകടകരമാണെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ചത്തെ കഠിനജോലിക്കു ശേഷമുള്ള അവധിദിനത്തിലെ കുംഭകര്‍ണസേവ ആളുകളെ പൊണ്ണത്തടിയന്മാരാക്കുമെന്ന് പഠനം. ശരീരഭാരം വര്‍ധിക്കാനിടയാകുമെന്നതു മാത്രമല്ല, പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ക്കുമിത് കാരണമാകാം.

ഉറക്കം പോലെ ഇവരില്‍ കൂടെക്കൂടെ ലഘുഭക്ഷണം കഴിക്കാനുള്ള പ്രവണതയുമുണ്ടാകും. വറുത്തതും പൊരിച്ചതുമായ ജങ്ക് ഫുഡ് പ്രമേഹരോഗസാധ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് നോട്ട് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇടദിവസങ്ങളില്‍ ഉണ്ണാതെയും ഉറങ്ങാതെയുമുള്ള നെട്ടോട്ടവും അതിന്റെ കുറവും പരിഹരിക്കാനുള്ള അവധിദിന ഉറക്കവും നല്ല ആരോഗ്യ തന്ത്രമല്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ കെനെത്ത് റൈറ്റ് പറഞ്ഞു.

പത്തു ദിവസം 18 നും 39 നും ഇടയില്‍ പ്രായമുള്ള 36 ആരോഗ്യവാന്മാരുടെ ഉറക്ക ശീലങ്ങള്‍ നിരീക്ഷിച്ചാണ് സംഘം നിഗമനത്തിലെത്തിയത്. സംഘത്തെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിനെ ദിവസവും രാത്രിയില്‍ ഒമ്പതു മണിക്കൂര്‍ ഉറങ്ങാന്‍ അനുവദിച്ചു. അടുത്തസംഘത്തെ അഞ്ചു ദിവസം അഞ്ചുമണിക്കൂറു വരെയും അടുക്കവരം അഞ്ചു മണിക്കൂറില്‍ താഴെയും ഉറക്കം നിജപ്പെടുത്തി. വാരാന്ത്യത്തില്‍ അവര്‍ക്ക് നിയന്ത്രമൊന്നുമില്ലാതെ വിട്ടു. ഉറക്കക്കുറവുള്ള സംഘം രാത്രിയില്‍ കൂടുതല്‍ ലഘുഭക്ഷണം കഴിച്ചിരുന്നു. ഇഉവരുടെ ശരീരഭാരം വര്‍ദ്ധിക്കുകയും ഇന്‍സുലിന്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുകയും ചെയ്തു. ഇത് പ്രമേഹ മുന്നറിയിപ്പാണ്.

ഉറക്കം- ഉണരല്‍ ചാക്രികത്തില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് താളം നഷ്ടപ്പെടുകയും ശരീരഭാരം കൂടുകയും ചെയ്തു. ഈ പ്രതിഭാസത്തെ സോഷ്യല്‍ ജെറ്റ് ലാഗ് എന്നു വിളിക്കുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. നമ്മുടെ ശരീരത്തില്‍ സംതൃപ്തിയും വിശപ്പും നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് ലെപ്റ്റിനും ഗ്രെലിനും. ഉറക്കം അലോസരപ്പെടുമ്പോള്‍ ഇവ പ്രകോപിതരാകുന്നു. ഉറക്കമില്ലായ്മ ആളുകളില്‍ മന്ദതയും ഉണ്ടാക്കുന്നു. ഇത് ഇവരെ ക്ഷീണിതരാക്കുകയും ഉയര്‍ന്ന കാലറികമൂല്യം മാത്രമുള്ള സോഡ, അന്നജം നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിക്കാന്‍ പ്രേരിതരാക്കുകയും ചെയ്യുന്നു.

ഈ പഠനങ്ങള്‍ ഉറക്കത്തിന്റെ പ്രസക്തി എടുത്തുപറയുന്നു. ഉറക്കക്കുറവ് രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും, തലവേദനയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയമാണിത്. ഇതില്‍ ഒരു സ്ഥിരതപാലിക്കുകയാണ് വേണ്ടത്.

Comments

comments

Categories: Health
Tags: obesity