ഉല്‍പ്പാദന പിഎംഐ 14 മാസത്തെ ഉയര്‍ന്ന നിലയില്‍

ഉല്‍പ്പാദന പിഎംഐ 14 മാസത്തെ ഉയര്‍ന്ന നിലയില്‍

മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് ജനുവരിയിലെ 53.9 ല്‍ നിന്ന് ഫെബ്രുവരിയില്‍ 54.3 ലേക്ക് ഉയര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ നിര്‍മാണ മേഖലയില്‍ ഫെബ്രുവരി മാസം ഉണര്‍വ്. വില്‍പ്പന, ഉല്‍പ്പാദനം, തൊഴില്‍ മുതലായ മേഖലകളില്‍ വന്‍ വര്‍ധനവ് ഉണ്ടായത് മൂലം പിഎംഐ 14 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. നിക്കൈ ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് ജനുവരിയിലെ 53.9ല്‍ നിന്ന് ഫെബ്രുവരിയില്‍ 54.3 ലേക്ക് ഉയര്‍ന്നു. 50 പോയ്ന്റിനു മുകളില്‍ ഉല്‍പ്പാദന പിഎംഐ എത്തുന്നത് തുടര്‍ച്ചയായ 19 ാം മാസമാണ്. 50 ന് മുകളിലുള്ള പിഎംഐ വളര്‍ച്ചയേയും 50ന് താഴെയുള്ള പിഎംഐ മാന്ദ്യത്തേയുമാണ് സൂചിപ്പിക്കുന്നത്.

2017 ഡിസംബര്‍ മുതല്‍ ബിസിനസ് പശ്ചാത്തലങ്ങളില്‍ ശക്തമായ പുരോഗതിയുണ്ടെന്നാണ് ഫെബ്രുവരിയിലെ ഡാറ്റ പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍വെ പറയുന്നു. 28 മാസത്തിലെ ഏറ്റവും മികച്ച തലത്തിലാണ് ഫാക്റ്ററി ഓര്‍ഡറുകള്‍ ഉള്ളതെന്നും ഉല്‍പ്പാദനത്തിലും തൊഴിലിലും മികച്ച വളര്‍ച്ചയാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

” 2018ന്റെ അവസാന പാദത്തില്‍ ഇന്ത്യന്‍ ഉല്‍പ്പാദന മേഖല മികച്ച പുരോഗതിയാണ് കൈവരിച്ചത്. ജനുവരിയിലും ത്വരിത വേഗതയാണ് രേഖപ്പെടുത്തിയത്”, റിപ്പോര്‍ട്ട് തയാറാക്കിയ ഐഎച്ച്എസ് മാര്‍കിറ്റിലെ മുഖ്യ ഇക്കണോമിസ്റ്റ് പോള്യാന ഡി ലിമ പറയുന്നു. തൊഴിലില്‍ മേഖലയിലെ വളര്‍ച്ച ആറര വര്‍ഷത്തിനിടെ ഏറഅറവുമ മികച്ച നിലയിലാണ്.

Comments

comments

Categories: FK News, Slider