വിജയവഴിയില്‍ പുതിയ കാമ്‌റി ഹൈബ്രിഡ്

വിജയവഴിയില്‍ പുതിയ കാമ്‌റി ഹൈബ്രിഡ്

എക്‌സിക്യൂട്ടീവ് സെഡാന്‍ ഇതുവരെ 400 ലധികം ബുക്കിംഗ് സ്വന്തമാക്കിയതായി ടൊയോട്ട

ന്യൂഡെല്‍ഹി : ജനുവരി 18 ന് ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ട കാമ്‌റി ഹൈബ്രിഡിന് ആവശ്യക്കാര്‍ ഏറുന്നു. ജനങ്ങള്‍ വളരെയധികം താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ് സെഡാന്‍ ഇതുവരെ നാനൂറിലധികം ബുക്കിംഗ് സ്വന്തമാക്കിയതായി ടൊയോട്ട അറിയിച്ചു. 130 ലധികം യൂണിറ്റ് ഡെലിവറി ചെയ്തതായും ടൊയോട്ട വ്യക്തമാക്കി. കാമ്‌റി ഹൈബ്രിഡിന് വെയ്റ്റിംഗ് പിരീഡ് ഉണ്ടെന്ന് സമ്മതിച്ച കമ്പനി എന്നാല്‍ കാലയളവ് വെളിപ്പെടുത്തിയില്ല.

178 എച്ച്പി കരുത്തും 221 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 245 വോള്‍ട്ട് ബാറ്ററി പാക്ക് ഉപയോഗിക്കുകയും 120 എച്ച്പി പുറപ്പെടുവിക്കുകയും ചെയ്യുന്ന ഇലക്ട്രിക് മോട്ടോറുമാണ് കാമ്‌റി ഹൈബ്രിഡിന് കരുത്തേകുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുന്‍ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നു. 23.27 കിലോമീറ്ററാണ് ഇന്ധനക്ഷമത.

36.95 ലക്ഷം രൂപയാണ് ടൊയോട്ട പ്രീമിയം സെഡാന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ്, ആന്തരിക ദഹന എന്‍ജിനുകള്‍ ഉപയോഗിക്കുന്ന സ്‌കോഡ സൂപ്പര്‍ബ്, ഫോക്‌സ്‌വാഗണ്‍ പസാറ്റ് തുടങ്ങിയവയാണ് ഇന്ത്യയിലെ എതിരാളികള്‍.

Comments

comments

Categories: Auto
Tags: Camry hybrid