രോഗികളില്‍ സമൂല പാര്‍ക്കിന്‍സണ്‍സ് ചികില്‍സ നടത്തി

രോഗികളില്‍ സമൂല പാര്‍ക്കിന്‍സണ്‍സ് ചികില്‍സ നടത്തി

പ്രായമായവരില്‍ ആഗാധമായ ഒറ്റപ്പെടലിലേക്കു തള്ളിവിടുന്ന വിറവാതം എന്നറിയപ്പെടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തെ വരുതിയിലാക്കാന്‍ പറ്റുന്ന സമൂല ചികില്‍സ രോഗികളില്‍ പരീക്ഷിച്ചു. മരുന്ന് നേരിട്ട് മസ്തിഷ്‌കത്തിലേക്ക് നല്‍കുന്ന സമൂല ചികില്‍സയാണ് നടത്തിയത്. പരീക്ഷണത്തിനു സന്നദ്ധരായ രോഗികള രെണ്ടു വിഭാഗമായി തിരിച്ചാണ് മരുന്ന് നല്‍കിയത്. തലയില്‍ ഇന്‍ജക്റ്റ് ചെയ്യുകയോ ഒരു ഡമ്മി ചികിത്സ വഴി നിയന്ത്രിക്കുകയോ ആണു ചെയ്തത്. ഇരു സംഘങ്ങളിലും ഭേദപ്പട്ടതിന്റെ ലക്ഷണങ്ങള്‍ കണ്ടു. എന്നാല്‍ മരുന്ന മാത്രമാണോ കാരണമെന്ന് വ്യക്തമല്ല.

സ്‌കാനിംഗില്‍ തലച്ചോറിലെ രോഗബാധയുള്ള പ്രദേശങ്ങള്‍ക്ക് മെച്ചപ്പെട്ട പുരോഗതിയതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. പാര്‍ക്കിന്‍സണ്‍സ് രോഗചികില്‍സയില്‍ ഈ കണ്ടെത്തലുകള്‍ ഗുണകരമാകുമോ എന്ന് വളരെ വൈകാതെ അറിയാമെന്നു വിദഗ്ധര്‍ പറയുന്നു.തലച്ചോറില്‍ ട്യൂമറുകള്‍വളരുന്നവര്‍ക്ക് കീമോതെറാപ്പി നല്‍കാനും അല്‍ഷിമേഴ്‌സ്, പക്ഷപാത രോഗികള്‍ക്ക് പുതിയ മരുന്നുകള്‍ പരീക്ഷിക്കുവാനും പോര്‍ട്ട് ഇന്‍പ്ലാന്റ് ഉപയോഗിക്കാമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങള്‍ ക്രമേണ കേടുവരുത്തുന്നതാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. മസ്തിഷ്‌കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളില്‍ ആല്‍ഫാ സിന്യൂക്ലിന്‍ എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന ലൂയിവസ്തുക്കള്‍ അടിയുന്നതിനെത്തുടര്‍ന്ന് നാഡികള്‍ക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണിത്. ശരീരഭാഗങ്ങള്‍ക്ക് വിറയലുണ്ടാകുക, പേശികള്‍ക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളില്‍ അസാധാരണമാം വിധം ദാര്‍ഢ്യം കാണപ്പെടുക, ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞുവരിക എന്നിവയാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

യുകെയില്‍ ഏകദേശം 145,000 ആള്‍ക്കാര്‍ക്ക് അസുഖം ബാധിച്ച അവസ്ഥയാണെന്ന് കണ്ടെത്തിയിട്ടുണ്ട്, അത് വേഗത കുറയ്ക്കാനോ തിരുത്തിവയ്ക്കാനോ കഴിയില്ല. ഈ പുതിയ പരീക്ഷണാത്മക ചികിത്സ നല്‍കി. ഇത് മസ്തിഷ്‌ക കോശങ്ങളെ മരിപ്പിക്കുകയും വീണ്ടും അവസ്ഥ മാറ്റുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ്. റോബോട്ട് സഹായ ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളില്‍ നാലു ട്യൂബുകള്‍ സ്ഥാപിച്ച്് നേരിട്ട് അസുഖബാധിത പ്രദേശങ്ങളില്‍ കൃത്യതയോടെ, അവരുടെ തലയില്‍ ഒരു പോര്‍ട്ട് വഴിയാണ് മരുന്ന് നല്‍കുന്നത്.

Comments

comments

Categories: Health
Tags: Parkinsons