‘ബോര്‍ഡുകളില്‍ ലിംഗസമത്വം ഉറപ്പാക്കൂ, കൂടുതല്‍ ലാഭം ഉറപ്പാക്കൂ’

‘ബോര്‍ഡുകളില്‍ ലിംഗസമത്വം ഉറപ്പാക്കൂ, കൂടുതല്‍ ലാഭം ഉറപ്പാക്കൂ’

ജിസിസി കമ്പനികളുടെ ലിംഗസമത്വം 30%ത്തില്‍ നിന്ന് 50% ആക്കിയാല്‍ കൂടുതല്‍ ലാഭമുണ്ടാക്കാമെന്ന് എസ്എസ്ജിഎ

ബോസ്‌റ്റേഴ്‌സ്‌: ലിംഗസമത്വം ഉറപ്പാക്കിയാല്‍ ജിസിസി രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുമെന്ന് സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസേഴ്‌സ്(എസ്എസ്ജിഎ). ഡയറക്റ്റര്‍ ബോര്‍ഡുകളില്‍ കൂടുതല്‍ വനിത പ്രാതിനിധ്യം ഉറപ്പാക്കിയാല്‍ ബിസിനസ് കൂടുതല്‍ ലാഭകരമാകുമെന്ന നിര്‍ദ്ദേശമാണ് എസ്എസ്ജിഎ ഗള്‍ഫ് കമ്പനികളുമായി പങ്കുവെക്കുന്നത്.

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നിലെ രോഷാകുലനായ കാളയ്ക്ക് മുമ്പില്‍ പേടി തെല്ലെും ഇല്ലാതെ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ പ്രതിമ അനാച്ഛേദനം ചെയ്ത കമ്പനിയാണ് സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബര്‍ അഡൈ്വസേഴ്‌സ്.

നിക്ഷേപാര്‍ഹരായ ജിസിസി കമ്പനികളിലെ ബോര്‍ഡുകളില്‍ 30 ശതമാനം വനിത പ്രാതിനിധ്യമാണ് ഇപ്പോഴുള്ളത്. ഇത് 50 ശതമാനമാക്കി ഉയര്‍ത്തിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിക്ക് വളരെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവരിക്കാന്‍ സാധിക്കുമെന്ന് എസ്എസ്ജിഎയിലെ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ സ്ട്രാറ്റെജിയുടെ ആഗോള മേധാവി അന ഹാരിസ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഏകദേശം 2.7 ട്രില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള ലോകത്തിലെ ഏറ്റവും വലിയ ആസ്തി പരിപാലന കമ്പനികളില്‍ ഒന്നാണ് എസ്എസ്ജിഎ. എകസ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അടക്കം മേഖലയിലെ പല കണ്ടുപിടിത്തങ്ങളിലും ഒന്നാംസ്ഥാനക്കാരാണ് ഇവര്‍.

2017ല്‍ ‘ഷി’ എന്ന പേരില്‍ നാസ്ഡാകിലെുള്ള(അമേരിക്കന്‍ ഐക്യനാടുകളിലെ ഓഹരിവിപണി) തങ്ങളുടെ ജെന്‍ഡര്‍ ഡൈവേഴ്‌സിറ്റി ഇന്‍ഡെക്‌സ് ഫണ്ടിന്റെ(ലിംഗ വൈവിധ്യ സൂചിക ഫണ്ട്) പ്രചാരണാര്‍ത്ഥം ഓഹരിവിപണിക്ക് മുമ്പിലായി ഭയമില്ലാതെ നില്‍ക്കുന്ന ഒരു ബാലികയുടെ (ഫിയര്‍ലെസ് ഗേള്‍) പ്രതിമ എസ്എസ്ജിഎ അനാച്ഛേദനം ചെയ്തിരുന്നു. വനിത ബോര്‍ഡംഗങ്ങളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനികളിലെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഫണ്ടാണിത്.

ലിംഗ സമത്വത്തില്‍ ആഗോളതലത്തില്‍ ജിസിസി കമ്പനികള്‍ എറെ പിന്നിലാണെന്ന് അന പറഞ്ഞു. യൂറോപ്യന്‍ കമ്പനികളുടെ ബോര്‍ഡില്‍ 49 ശതമാനമാണ് ലിംഗസമത്വം. എന്നാല്‍ പശ്ചിമേഷ്യയില്‍ ഇത് 30 ശതമാനം മാത്രമാണ്. സൗദി അറേബ്യ എംഎസ്‌സിഐ യുടെ വളര്‍ന്നുവരുന്ന വിപണികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ളതിനാല്‍ വരുന്ന സീസണ്‍ മുതല്‍ സൗദി കമ്പനികളില്‍ നിക്ഷേപകര്‍ക്കുള്ള താല്‍പര്യം വര്‍ധിക്കുമെന്നും അന പറഞ്ഞു.കമ്പനികളിലെ ബോര്‍ഡുകളില്‍ ലിംഗസമത്വം ഉറപ്പാക്കിയാല്‍ ജിസിസി മേഖലയ്ക്ക് കുറഞ്ഞത് 800 ബില്യണ്‍ ഡോളര്‍, ജിഡിപിയുടെ 32 ശതമാനം അധികമായി നേടാമെന്ന മകെന്‍സി പഠനവും അന എടുത്തുപറയുന്നു.

Comments

comments

Categories: Arabia